പരിസ്ഥിതി ലോല വിധിയില്‍ പ്രതിഷേധം; ഇടുക്കിയില്‍ മറ്റന്നാല്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍, 16ന് യുഡിഎഫ് ഹര്‍ത്താല്‍

പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രിം കോടതി ഉത്തരവിനെതിരെ മറ്റന്നാള്‍ ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍. ഉത്തരവിനെതിരെ പ്രതിഷേധവുമായി യുഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 16-നാണ് യുഡിഎഫിന്റെ ഹര്‍ത്താലാഹ്വാനം ( buffer zone harthal ldf ).
ഉത്തരവിനെതിരെ നാളെ വൈകിട്ട് നിരവധി കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും എല്‍ഡിഎഫ് ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന് പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും കെ കെ.ശിവരാമന് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഇരുമുന്നണികളും ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ സുപ്രിംകോടതി വിധി വന്നതിന് പിന്നാലെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. ഹൈറേഞ്ച് സംരക്ഷ സമിതിയടക്കും കസ്തൂരിരംഗന്‍ കാലത്ത് നടത്തിയതു പോലുള്ള പ്രക്ഷോഭങ്ങള്‍ക്ക് തയാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പ്രതിഷേധം ശക്തമാക്കി എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തിയിരിക്കുന്നത്.
Story Highlights: buffer zone; LDF harthal in Idukki and a UDF harthal on the 16th
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here