Advertisement

ആറ് വയസുകാരിയായ മകളുടെ കൈയും കാലും കെട്ടി കൊടുംചൂടില്‍ വീടിന്‍റെ ടെറസിൽ ഉപേക്ഷിച്ച് അമ്മയുടെ ക്രൂരത

June 8, 2022
1 minute Read
delhi

ആറ് വയസുകാരിയായ മകളുടെ കൈയും കാലും കെട്ടി കൊടും ചൂടില്‍ വീടിന്‍റെ ടെറസിൽ ഉപേക്ഷിച്ച് അമ്മയുടെ ക്രൂരത. ദില്ലിയിലെ കർവാർ നഗറിലാണ് സംഭവം. ഹോം വർക്ക് പൂർത്തിയാക്കാത്തതിന്റെ പേര് പറഞ്ഞാണ് അമ്മ മകളെ കെട്ടിയിട്ടത്. മണിക്കൂറുകളോളം വെയിലത്ത് ടെറസിൽ കിടന്ന് നിലവിളിച്ച കുഞ്ഞിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ദില്ലിയിലെ കനത്ത ചൂടിൽ മണിക്കൂറുകളോളം കുട്ടി ടെറസിൽ കിടന്ന് നിലവിളിച്ചു. കുട്ടി കരയുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. കാലും കൈയും കെട്ടിയിട്ടതിനാൽ കുട്ടി എവിടേക്കും നീങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.

Read Also: കേരൾ മേം ഗുസ്തി ,ദില്ലി മേം ദോസ്തി ; സിൽവർ ലൈനിൽ കേരള എംപിമാരെ പരാമർശിച്ച് കേന്ദ്ര റയിൽവേ മന്ത്രി

ഉച്ചത്തിൽ നിലവിളിച്ച കുട്ടിയെ കണ്ട അയൽക്കാരാണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. വിഡിയോ വൈറലായതോടെ സംഭവത്തിൽ പരാതിയുമായി നിരവധി പേർ ദില്ലി പൊലീസിനെ സമീപിക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിന് ശേഷം നടപടികളിലേക്ക് കടക്കുമെന്ന് ദില്ലി പൊലീസ് അറിയിച്ചു. കുട്ടിയുടെ ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കുട്ടികൾക്കെതിരായ അതിക്രമത്തിന് അമ്മക്കെതിരെ കേസെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

Story Highlights: Delhi woman ties daughter on roof

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top