Advertisement

ഡോ. ജോ ജോസഫിന്റെ വ്യാജ വീഡിയോ; അറസ്റ്റിലായവരിൽ അധികംപേരും സിപിഐഎം പ്രവർത്തകരാണെന്നത് തെറ്റായ വാദം

June 8, 2022
1 minute Read

തൃക്കാക്കരയിലെ ഇടതുസ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായവരിൽ അധികംപേരും സിപിഐഎം പ്രവർത്തകരാണ് എന്നതരത്തിൽ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം.

പ്രചരിക്കുന്ന പോസ്റ്റുകളിൽ ചവറയിലെ സിപിഎം പ്രവർത്തകനായ ജേക്കബ് ഹെൻറിയും സിഐടിയു അംഗമായ ശിവദാസനും വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പിടിയിലായതായാണ് പറയുന്നത്. എന്നാൽ ജേക്കബ് ഹെൻറി എന്ന പേരുള്ള ആൾ ചവറയിലോ മറ്റെവിടെനിന്നോ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായിട്ടില്ല. എന്നാൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആൾ തന്നെയാണ് ശിവദാസൻ. എന്നാൽ പ്രതിക്ക് സിപിഐഎം ബന്ധങ്ങളില്ല. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം ഭാരവാഹിയാണ് ശിവദാസൻ.

Read Also: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തൃക്കാക്കര തോൽവി ചർച്ചയാകും

ഈ അറസ്റ്റുകൾക്കെല്ലാം ശേഷമാണ് മെയ് 31ന് വീഡിയോ അപ്‌ലോഡ് ചെയ്ത ആൾ പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് അബ്ദുൾ ലത്തീഫ് എന്ന കോട്ടയ്ക്കൽ സ്വദേശിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കും സിപിഐഎം ബന്ധങ്ങളില്ല.
ഡോക്ടർ ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായവരിൽ കൂടുതൽപേരും സിപിഐഎം പ്രവർത്തകരോ അനുഭാവികളോ ആണെന്ന വാദം ശരിയല്ല.

Story Highlights: Dr. Joe Joseph Fake video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top