പോക്സോ കേസിൽ അറസ്റ്റിലായ മുന്‍ സിപിഐഎം നേതാവ് കെവി ശശികുമാറിന് ജാമ്യം; ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങും

പീഡന പരാതിയിൽ അറസ്റ്റിലായ മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളിലെ മുന്‍ അധ്യാപകനും മുന്‍ സിപിഐഎം നേതാവുമായ കെവി ശശികുമാറിന്
എല്ലാ കേസുകളിലും ജാമ്യം. രണ്ട് പോക്‌സോ കേസുകളിലും നാല് പീഡന പരാതികളിലുമാണ് മഞ്ചേരി പോക്‌സോ കോടതി ജാമ്യം അനുവദിച്ചത്. ആറ് കേസുകളിലും ജാമ്യം ലഭിച്ചതോടെ ശശികുമാർ ഉൻ ജയിലിൽ നിന്ന് പുറത്തിറങ്ങും.
അധ്യാപകനായിരിക്കെ ഇയാള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചുവെന്നുകാട്ടി രണ്ട് പൂര്‍വ വിദ്യാര്‍ത്ഥിനികളാണ് പരാതി നൽകിയത്. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു വയനാട് ബത്തേരിക്ക് സമീപത്തെ ഹോം സ്റ്റേയില്‍ നിന്ന് ശശികുമാറിനെ പൊലീസ് പിടികൂടിയത്. സംഭവം വിവാദമായതോടെ സഗരസഭാംഗം കൂടിയായിരുന്ന ശശികുമാറിനെ സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Read Also: പോക്സോ കേസിൽ സിപിഐഎം മുൻ നഗരസഭാംഗം അറസ്റ്റിൽ
അധ്യാപകനായിരുന്ന ശശികുമാറിനെതിരെ സമൂഹമാധ്യമത്തിലൂടെയാണ് പെണ്‍കുട്ടികള്‍ മീ ടു ആരോപണം ഉന്നയിച്ചത്. അധ്യാപനത്തില്‍ നിന്ന് വിരമിക്കുന്ന സമയത്ത് ശശികുമാര്‍ ഫെയ്സ്ബുക്കില്‍ അനുഭവക്കുറിപ്പ് പങ്കുവച്ചതിന് താഴെ കമന്റായാണ് പെണ്‍കുട്ടികള്‍ മീ ടു ആരോപണം ഉന്നയിച്ചിരുന്നത്. ഇത് വലിയ വിവാദമാവുകയും പിന്നാലെ സംഭവത്തില്‍ ശശികുമാറിനെതിരെ കേസെടുക്കുകയും ചെയ്തു.
പെണ്‍കുട്ടികള്‍ പരാതി ഉന്നയിച്ചതോടെ അധ്യാപകനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പരാതിയെ തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാളെ സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ഹോം സ്റ്റേയില്‍ നിന്നാണ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ 30 വര്‍ഷത്തോളം വിദ്യാര്‍ത്ഥിനികളെ പീഡനത്തിനിരയാക്കിയിരുന്നു.
Story Highlights: Former CPI (M) leader KV Sasikumar released on bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here