സ്വർണക്കടത്ത് കേസ്; സുപ്രീംകോടതിയുടെ മേൽ നോട്ടത്തിൽ അന്വേഷിക്കണമെന്ന് യൂത്ത് ലീഗ്

സ്വർണക്കടത്ത് കേസ് സുപ്രീംകോടതിയുടെ മേൽ നോട്ടത്തിൽ അന്വേഷിക്കണമെന്ന് മുസ്ലീം യൂത്ത് ലീഗ്. ഇതിനായി നിയമ വിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു. സ്വർണക്കടത്ത് കേസിൽ ബിജെപിയും സിപിഐഎമ്മും ഒത്തുകളിക്കുകയാണ്. സ്വപ്ന കാര്യങ്ങൾ നേരത്തെ തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചതാണ്. എന്നിട്ടും അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തത് ബിജെപി-സിപിഐഎം ഒത്തുകളിയുടെ ഭാഗമാണെന്നും പി.കെ.ഫിറോസ് ആരോപിച്ചു ( investigated supervision Supreme Court ).
Read Also: ചെരുപ്പ് പോലും ഇടാന്‍ സമ്മതിച്ചില്ല; വിജിലന്‍സ് തന്നെ ബലമായി കൊണ്ടുപോയെന്ന് പി.എസ്.സരിത്ത്
സ്വപ്നയുടേത് പുതിയ വെളിപ്പെടുത്തലല്ല. എല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ കാര്യങ്ങളാണ്. എന്നിട്ടും നടപടി ഉണ്ടായില്ല. സുപ്രീംകോടതിയുടെ മേൽ നോട്ടത്തിൽ അന്വേഷണം വേണം. കേസിൽ മുഖ്യമന്ത്രിയെ സഹായിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ പരാതി ഉയർന്നിട്ടും അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ല. കേസിൽ ബിജെപിക്ക് ലാഭമാണ്. സുരേന്ദ്രനെ തെരഞ്ഞെടുപ്പ് കോഴക്കേസിൽ അറസ്റ്റ് ചെയ്യുന്നില്ല. 100 കോടി കോഴപ്പണ കേസിലും നടപടിയില്ല. സിപിഐഎമ്മും ബിജെപിയും പരസ്പര സഹായ കമ്മിറ്റിയാണെന്നും പി.കെ.ഫിറോസ് വിമർശിച്ചു.
Story Highlights: Gold smuggling case; Youth League wants an inquiry under the auspices of the Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here