‘ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ’, അയൺമാൻ ട്രയാത്‌ലണിൽ ചരിത്രം സൃഷ്ടിച്ച് ശ്രേയസ്

ലോകത്തിലെ ഏറ്റവും കഠിനമായ കായിക ഇനം, അയൺമാൻ ട്രയാത്‌ലണിൽ ചരിത്രം സൃഷ്ടിച്ച് ഒരു ഇന്ത്യൻ റെയിൽവേ ഓഫീസർ. ട്രയാത്ത്‌ലൺ പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യനായി ശ്രേയസ് ജി ഹൊസൂർ മാറി. ഇന്ത്യൻ റെയിൽവേ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ജർമ്മനിയിലെ ഹാംബർഗിൽ നടന്ന ദുഷ്‌കരമായ ഏക ദിന കായിക ഇനത്തിലാണ് ശ്രേയസ് അഭിമാന നേട്ടം കരസ്ഥമാക്കിയത്. 13 മണിക്കൂർ 26 മിനിറ്റിൽ ഹൊസൂർ ട്രയാത്ത്‌ലൺ പൂർത്തിയാക്കിയത്. ഇതിൽ 3.8 കിലോമീറ്റർ നീന്തൽ, 180 കിലോമീറ്റർ സൈക്ലിംഗ്, 42.2 കിലോമീറ്റർ ഓട്ടം എന്നിവ ഉൾപ്പെടുന്നു.
2012 ബാച്ച് ഇന്ത്യൻ റെയിൽവേ അക്കൗണ്ട്സ് സർവീസ് ഉദ്യോഗസ്ഥനാണ് ശ്രേയസ് ഹൊസൂർ. ചന്ദനക്കടത്തുകാരനായ വീരപ്പനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ ഗോപാൽ ബി ഹൊസൂരിന്റെ മകനാണ് ശ്രേയസ് ഹൊസൂറെന്ന് മന്ത്രാലയം അറിയിച്ചു.
Story Highlights: ‘Ironman of India’ and railway official Shreyas G Hosur makes history
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here