Advertisement

കുവൈറ്റ്‌ ചുട്ടുപ്പൊള്ളുന്നു: ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

June 8, 2022
Google News 1 minute Read

ലോകത്തിലെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ ആദ്യ അഞ്ച് സംസ്ഥാനങ്ങളും കുവൈറ്റിൽ. അൽ ജഹ്‌റയിലാണ് ഭൂമിയിലെ ഏറ്റവും ഉയർന്ന താപനില. ആഗോള താപനില സൂചിക അനുസരിച്ച് ഞായറാഴ്ച അൽ ജഹ്‌റയിൽ 52 ഡിഗ്രി താപനില രേഖപ്പെടുത്തി.

കഴിഞ്ഞ വർഷം ജൂൺ 25 ന് കുവൈറ്റ് നഗരമായ നവാസിബിൽ 53.2 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. ഇതിനു ശേഷമുള്ള ഏറ്റവും ഉയർന്ന താപനിലയാണിത്. സുലൈബിയ, വഫ്ര മേഖലകളിൽ 51 ഡിഗ്രിയും അബ്ദാലി, നുവൈസീബ് മേഖലകളിൽ 50 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. എൽ ഡെറാഡോ വെബ്സൈറ്റ് ആണ് ഈക്കാര്യം പുറത്തുവിട്ടത്.

അതേസമയം ചൂട് കൂടിയതിനെ തുടര്‍ന്ന് കുവൈറ്റില്‍ പകല്‍ സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. നിയന്ത്രണം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി തൊഴിലിടങ്ങളില്‍ മിന്നല്‍ പരിശോധനകളും നടത്തുന്നുണ്ട്. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ കീഴിലുള്ള ഒക്യുപ്പേഷനല്‍ സേഫ്റ്റി സെന്ററിന്റെ നേതൃത്വത്തിലാണ് രാജ്യത്തെ വിവിധ വര്‍ക്ക് സൈറ്റുകളില്‍ പരിശോധന നടത്തുന്നത്.

Story Highlights: Kuwaiti city records highest temperature on earth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here