Advertisement

മൂന്ന് മന്ത്രിമാരിൽ രണ്ട് പേർ വനിതകൾ; യുഎഇയ്ക്ക് പുതിയ മൂന്ന് വിദ്യാഭ്യാസ മന്ത്രിമാർ…

June 8, 2022
Google News 0 minutes Read

യുഎഇയിൽ പുതുതായി മൂന്ന് മന്ത്രിമാർ. നിയമിതരായ മൂന്നു മന്ത്രിമാരിൽ രണ്ട് വനിതകളും. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ മുൻപിൽ സത്യപ്രതിജ്ഞ ചെയ്താണ് മൂന്ന് മന്ത്രിമാരും അധികാരത്തിൽ കയറിയത്. വിദ്യാഭ്യാസ മന്ത്രിമാരായ ഡോ. അഹ്മദ് ബെൽഹൂൽ അൽ ഫലാസി (വിദ്യഭ്യാസം), സാറ അൽ അമീരി (പൊതു വിദ്യഭ്യാസം–അഡ്വാൻസ്ഡ് ടെക്നോളജി), സാറാ മുസല്ലം (പ്രാരംഭ വിദ്യഭ്യാസം) എന്നിവരാണ് അധികാരമേറ്റത്.

ഇവരുടെ പ്രവർത്തനത്തിനും വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിന് ഒരുമിച്ച് പ്രവർത്തിക്കാനും ഇവർക്ക് ഒരുമിച്ച് മുന്നോട്ട് നീങ്ങാനും സാധിക്കട്ടെ എന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ആശംസിച്ചു. ആശംസയ്‌ക്കൊപ്പം വികസനത്തിന്റെ ആവശ്യകതകൾ പൂർത്തീകരിക്കാനായി സർക്കാർ പ്രവർത്തനങ്ങൾ വികസിപ്പിക്കാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നുവെന്നും രാജ്യത്തിൻറെ പ്രധാന ദേശീയ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. മാത്രവുമല്ല രാജ്യത്തിൻറെ ഭാവിയ്ക്കും വളർച്ചയ്ക്കും വികസനത്തിന്റെ ആവശ്യകത ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദും വിവരിച്ചു.

യുഎഇയുടെ പുതിയ മന്ത്രിമാരുടെ ചിത്രങ്ങളും ചടങ്ങിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. “ഫീൽഡ് വർക്ക് ഏറ്റെടുക്കാനും മികച്ച ആഗോള പഠന മാതൃകകൾ പ്രയോഗിക്കാനും ദേശീയ സ്വത്വവും സംസ്‌കാരവും വളർത്തുന്നതിനായി പ്രവർത്തിക്കാനും ഞങ്ങൾ പുതിയ മന്ത്രിമാരോട് നിർദ്ദേശിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ ഭാവി സ്കൂളുകളിൽ നിന്നാണ് ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് വലിയ ഉത്തരവാദിത്തമാണ് എന്നും ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് കൂട്ടിച്ചേർത്തു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here