വസീം ജാഫറാണ് എന്റെ പ്രിയപ്പെട്ട താരം: ഹാർദിക് പാണ്ഡ്യ

തൻ്റെ ഏറ്റവും പ്രിയപ്പെട്ട താരം വസീം ജാഫറാണെന്ന് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ജാഫറിൻ്റെ ബാറ്റിംഗ് കാണാൻ ഇഷ്ടമായിരുന്നു. എല്ലാ ഇതിഹാസ താരങ്ങൾക്കും മുകളിലാണ് താൻ അദ്ദേഹത്തിനു സ്ഥാനം നൽകിയിരിക്കുന്നതെന്നും ഹാർദ്ദിക് പാണ്ഡ്യ പറഞ്ഞു. (wasim jaffer hardik pandya)
“ജാക്കസ് കാലിസ്, വിരാട് കോലി, സച്ചിൻ തെണ്ടുൽക്കർ എന്നിവരെ എനിക്കിഷ്ടമാണ്. എന്നാൽ, എൻ്റെ ഏറ്റവും പ്രിയപ്പെട്ട താരം വസീം ജാഫറാണ്. അദ്ദേഹത്തിൻ്റെ ബാറ്റിങ് കാണുന്നത് എനിക്കിഷ്ടമായിരുന്നു. മറ്റ് ഇതിഹാസ താരങ്ങൾക്ക് മുകളിലാണ് ഞാൻ അദ്ദേഹത്തിനു സ്ഥാനം നൽകിയിരിക്കുന്നത്. അദേഹത്തിൻ്റെ ബാറ്റിങ് അനുകരിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തെപ്പോലെ ഒരു ക്ലാസ് പ്ലയറല്ല ഞാൻ. ഞാൻ നേരത്തെ ലെഗ് സ്പിൻ ആണ് എറിഞ്ഞിരുന്നത്.”- ഹാർദ്ദിക് പറഞ്ഞു.
Read Also: മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
താനും കൃണാലും തമ്മിൽ ശത്രുത ഉണ്ടായിരുന്നില്ലെന്നും ഹാർദിക് പറഞ്ഞു. 4-5 ബാറ്റിങ് പൊസിഷനിലാണ് കൃണാൽ കളിച്ചത്. താൻ മൂന്നാമതും. തങ്ങളുടെ റോളുകൾ വളരെ വ്യത്യസ്തമായിരുന്നു എന്നും ഹാർദിക് കൂട്ടിച്ചേർത്തു.
Story Highlights: wasim jaffer hardik pandya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here