Advertisement

‘ശ്രീലങ്കയ്‌ക്കുള്ള ഇന്ത്യൻ സഹായം അനുകരണീയം‘:ഇന്ത്യക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുനെന്ന് ചൈന

June 9, 2022
Google News 2 minutes Read

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ശ്രീലങ്കയ്‌ക്ക് സാദ്ധ്യമായ എല്ലാ രീതിയിലും സഹായം നൽകുന്ന ഇന്ത്യയുടെ നയം അനുകരണീയമെന്ന് ചൈന. സാമ്പത്തിക പ്രതിസന്ധി മൂലം ബുദ്ധിമുട്ടുന്ന ശ്രീലങ്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഉന്നമനത്തിനായി ഇന്ത്യക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ചൈന ആഗ്രഹിക്കുന്നതായും ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയൻ പറഞ്ഞു. പ്രതിസന്ധി തരണം ചെയ്യാൻ ശ്രീലങ്കയ്‌ക്ക് ഒപ്പം നിൽക്കുന്ന ഇന്ത്യയുടെ നിലപാട് പ്രത്യേക പരാമർശം അർഹിക്കുന്നുവെന്ന് ചൈനീസ് ലിജിയൻ പറഞ്ഞു.

Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…

‘ശ്രീലങ്കയ്‌ക്കുള്ള ഇന്ത്യൻ സർക്കാരിന്റെ സഹായങ്ങൾ ഞങ്ങൾ കൃത്യമായി വിലയിരുത്തുന്നുണ്ട്. ഇന്ത്യയുടെ ഈ ശ്രമങ്ങൾ അനുകരണീയമാണ്. സാമ്പത്തിക പ്രതിസന്ധി മൂലം ബുദ്ധിമുട്ടുന്ന ശ്രീലങ്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഉന്നമനത്തിനായി ഇന്ത്യക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ചൈന ആഗ്രഹിക്കുന്നതായും’- ലിജിയൻ പറഞ്ഞു.

കഴിഞ്ഞയാഴ്ച ശ്രീലങ്കയ്‌ക്ക് 3.3 ടൺ അവശ്യമരുന്നുകൾ ഇന്ത്യ സംഭാവന ചെയ്തിരുന്നു. അയൽരാജ്യങ്ങൾക്ക് സഹായം നൽകാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിപ്രകാരമാണ് ശ്രീലങ്കയ്‌ക്ക് ഇന്ത്യ സഹായം നൽകുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് ശേഷം മാത്രം 25 ടൺ മരുന്നുകൾ ഉൾപ്പെടെ 370 മില്ല്യൺ രൂപയുടെ സഹായം ഇന്ത്യ ശ്രീലങ്കയ്‌ക്ക് നൽകിയിരുന്നു. കൂടാതെ 3.5 ബില്ല്യൺ അമേരിക്കൻ ഡോളറിന്റെ അരിയും പാൽപ്പൊടിയും മണ്ണെണ്ണയും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളും ഇന്ത്യ ശ്രീലങ്കയ്‌ക്ക് നൽകിയിരുന്നു.

Story Highlights: commend those efforts says china on india said to crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here