ഐഎഎസിൽ റാങ്ക് വാങ്ങിയശേഷം അച്ഛനെ റിക്ഷയിലിരുത്തി വലിക്കുന്ന മകൾ; ഈ ചിത്രത്തിന്റെ സത്യാവസ്ഥ എന്താണ് ? [24 FACT CHECK]

ഐഎഎസിൽ ഉയര്‍ന്ന റാങ്ക് വാങ്ങിയ ശേഷം തന്റെ അച്ഛനെ റിക്ഷയിലിരുത്തി ലോകത്തിനു പരിചയപ്പെടുത്തുന്ന മകള്‍ എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ കഥയില്‍ പറയുന്ന അച്ഛന്റെയും ഐഎഎസ് ടോപ്പറായ മകളുടെയും കഥ വ്യാജമാണ്. പ്രായമായ ഒരാളെ റിക്ഷയില്‍ ഇരുത്തി ഒരു പെണ്‍കുട്ടി സന്തോഷത്തോടെ അത് വലിച്ചുകൊണ്ടുപോകുന്ന ചിത്രമാണ് പോസ്റ്റിനൊപ്പമുള്ളത്. ഇത് നോക്കി കുറച്ച് ആണ്‍കുട്ടികള്‍ അടുത്ത് നില്‍ക്കുന്നതും ചിത്രത്തിൽ കാണാം.
ചിത്രത്തിലുള്ളത് യഥാര്‍ത്ഥ അച്ഛനും മകളുമല്ല. 2018ല്‍ കൊല്‍ക്കത്ത ശോഭാബസാറില്‍ വച്ച് മോഡലും ബ്ലോഗറുമായ ശ്രമോന പോദ്ദാര്‍ നടത്തിയ ഫോട്ടോഷൂട്ടാണിത്. ശ്രമോന ഐഎഎസ് റാങ്ക് ജേതാവുമല്ല, ചിത്രത്തിലുള്ളത് അവരുടെ അച്ഛനുമല്ല.
Read Also: സർക്കാർ സ്റ്റേഡിയത്തിലെ ട്രാക്കിൽ നായയെ നടത്തിയ ഐഎഎസ് ദമ്പതികളെ പിന്തുണച്ച് മനേക ഗാന്ധി
2018 ഏപ്രില്‍ 25ന് ശ്രമോന പോദ്ദാര്‍ (Shramonna Poddar) ഇൻസ്റ്റഗ്രാമിൽ ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. mishti.and.meat എന്ന വേരിഫൈഡ് പ്രൊഫൈലിൽ നിന്നാണ് യുവതി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡിജിറ്റല്‍ ക്രിയേറ്റര്‍ ആണെന്ന് ശ്രമോന പ്രൊഫൈലില്‍ സൂചിപ്പിച്ചിട്ടുണ്ട്. മോഡലും ട്രാവലറും ഒക്കെയായ ഈ പെണ്‍കുട്ടി തന്നെയാണ് ചിത്രത്തിലുള്ളത്. കൊല്‍ക്കത്തയിലെ ശോഭാ ബസാറാണ് ചിത്രം പകര്‍ത്തിയ സ്ഥലമെന്ന് ശ്രമോന കുറിച്ചിട്ടുണ്ട്.
കുടുംബത്തോടൊപ്പമുള്ള നിരവധി ഫോട്ടോകളും വീഡിയോകളും ശ്രമോന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ നിന്നു തന്നെ ചിത്രത്തിലുള്ളത് അവരുടെ അച്ഛനല്ല എന്നത് വ്യക്തമാകും. ശ്രമോനയുടെ അച്ഛന്‍ ഒരു ഡോക്ടറാണ്. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫർ ഭാസ്‌കര്‍ ചാല്‍ ആണ് ഈ ചിത്രമെടുത്തത്.
Story Highlights: Daughter pulls father into rickshaw after acquiring rank in IAS; What is the reality?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here