സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: മൂന്ന് ദിവസം കൊണ്ട് പരിശോധന നടത്തിയത് 7,149 സ്‌കൂളുകളിൽ, ചെറിയ അപാകതകൾ 395 സ്കൂളുകൾക്ക്

സംസ്ഥാനത്ത് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിശോധന തുടരുന്നു. മൂന്ന് ദിവസം കൊണ്ട് 7,149 സ്‌കൂളുകളിൽ പരിശോധന നടത്തി. സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട 12,306 സ്കൂളുകളിൽ 7,149 സ്കൂളുകൾ അധികൃതർ നേരിട്ട് എത്തിയാണ് പരിശോധന നടത്തിയത്. പരിശോധന നടത്തിയ 6,754 സ്കൂളുകളിൽ യാതൊരുവിധ പ്രശ്നങ്ങളും കണ്ടെത്തിയില്ല. ചെറിയ അപാകതകൾ കണ്ടെത്തിയ 395 സ്കൂളുകൾക്ക് അവ എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നിർദേശം നൽകി.(food safety department will continue to inspect schools)
Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…
പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലും സ്കൂളുകളിലെത്തി പരിശോധന നടത്തുകയും കുട്ടികളോടൊത്ത് ഉച്ച ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. പാചക തൊഴിലാളികൾക്ക് ആരോഗ്യ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാകാത്തിടത്ത് അത് എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി.
സ്കൂളുകളിൽ ഗുണനിലവാരമുള്ള അടുക്കള, സ്റ്റോർ മുറി, മാലിന്യനിർമാർജന സംവിധാനം എന്നിവ ഉറപ്പു വരുത്തണം. പാചക തൊഴിലാളികൾക്ക് ഹെഡ്‌ക്യാപ്,എപ്രൺ,ഗ്ലൗസ് എന്നിവ ഉറപ്പാക്കണം. അടുക്കളയ്ക്ക് മതിയായ സ്ഥലസൗകര്യം ഉണ്ടാകണം. സ്കൂളുകളിലെ പരിശോധന തുടരുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കൂളുകളിലെ കുടിവെള്ള പരിശോധനയ്ക്കായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
Story Highlights: food safety department will continue to inspect schools
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here