രാഹുലിനും കുൽദീപിനും പകരക്കാരില്ല; ഇന്ത്യൻ ടീം 16 അംഗ സംഘമായി തുടരും

ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിൽ നിന്ന് പരുക്കേറ്റ് പുറത്തായ കെഎൽ രാഹുലിനും കുൽദീപ് യാദവിനും പകരക്കാരെ പ്രഖ്യാപിക്കില്ലെന്ന് ബിസിസിഐ. ഇന്ത്യൻ ടീം 16 അംഗ സംഘമായി തുടരും. രാഹുൽ പുറത്തായപ്പോൾ മലയാളി താരം സഞ്ജു സാംസൺ ടീമിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ, ഇനി അതുണ്ടാവില്ല. ഇന്നാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര ആരംഭിക്കുക. (rahul kuldeep yadav injury)
Read Also: കെഎൽ രാഹുലിനു പരുക്ക്; ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കില്ല: പകരം നായകൻ ഋഷഭ് പന്ത്
രാഹുലിൻ്റെ അഭാവത്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇന്ത്യയെ നയിക്കും. ഹാർദ്ദിക് പാണ്ഡ്യ ആണ് വൈസ് ക്യാപ്റ്റൻ. രാഹുൽ പുറത്തായതിനാൽ ഇഷാൻ കിഷനും ഋതുരാജ് ഗെയ്ക്‌വാദും ചേർന്നാവും ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക.
Story Highlights: kl rahul kuldeep yadav injury update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here