യുഎഇയിൽ കൊവിഡ് പ്രതിദിന കേസുകളുടെ എണ്ണം 1000 കടന്നു

യുഎഇയിൽ കൊവിഡ് പ്രതിദിന കേസുകളുടെ എണ്ണം ഇന്ന് 1000 കടന്നു. 1,031 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 712 പേർ രോഗമുക്തി നേടി. 15,231 പേരാണ് ആകെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവർ. 286,851 അധിക പരിശോധനകൾ നടത്തിയതോടെയാണ് കൊവിഡ് കേസുകൾ ഉയർന്നത്.
Read Also: യുഎഇയിലെ സ്കൂളുകളിൽ വെക്കേഷൻ തുടങ്ങാനിരിക്കേ വിമാന ടിക്കറ്റ് വില കുതിച്ചുയരുന്നു
ജൂൺ 9 വരെയുള്ള കണക്കനുസരിച്ച് യുഎഇയിൽ 913,984 പേർക്ക് ഇതുവരെ കൊവിഡ് ബാധിക്കുകയും അതിൽ 896,448 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. 2022 ഫെബ്രുവരി 14-നാണ് യുഎഇയിലെ പ്രതിദിന കൊവിഡ് കേസുകൾ ഇതിന് മുമ്പ് 1,000 കടന്നത്. കൊവിഡ് ബാധിച്ച് 2,305 പേരാണ് ഇതുവരെ മരിച്ചത്.
Story Highlights: The number of covid cases per day in UAE has crossed 1000
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here