യുഎഇയിലെ സ്കൂളുകളിൽ വെക്കേഷൻ തുടങ്ങാനിരിക്കേ വിമാന ടിക്കറ്റ് വില കുതിച്ചുയരുന്നു

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ സ്കൂളുകളിൽ വെക്കേഷൻ തുടങ്ങാനിരിക്കേ നാട്ടിലേക്കുള്ള വിമാന ടിക്കറ്റിന്റെ വില കുതിച്ചുയരുന്നത് പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നു. യു.എ.ഇയിലെ സ്കൂളുകളിൽ ജൂലൈ രണ്ടുമുതലാണ് മധ്യവേനൽ അവധി ആരംഭിക്കുന്നത്. ജൂലൈ ഒമ്പതിനോ പത്തിനോ ബലിപെരുന്നാളും എത്തും.
ജൂൺ അവസാനം മുതൽ തന്നെ യു.എ.ഇയിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് മൂന്നും നാലും ഇരട്ടിയായി വർധിപ്പിച്ചിരുന്നു. യു.എ.ഇയിൽ നിന്ന് തിരുവനന്തപുരത്തേക്ക് 1500 മുതൽ 3000 ദിർഹം വരെയാണ് 30,000 – 60,000 ഇന്ത്യൻ രൂപ) ജൂലൈ ആദ്യവാരം മുതൽ വിവിധ വിമാന കമ്പനികൾ ഈടാക്കുന്നത്.
Read Also: മൂന്ന് മന്ത്രിമാരിൽ രണ്ട് പേർ വനിതകൾ; യുഎഇയ്ക്ക് പുതിയ മൂന്ന് വിദ്യാഭ്യാസ മന്ത്രിമാർ…
കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും 1350 മുതൽ 2000 ദിർഹമും കൊച്ചിയിലേക്ക് 1400 മുതൽ 3750 ദിർഹവുമാണ് നിലവിൽ വിമാന കമ്പനികൾ ഈടാക്കുന്നത്. യു.എ.ഇയിലെ വിദ്യാലയങ്ങൾ ആഗസ്റ്റ് 29നാണ് തുറക്കുന്നത്. അതുകൊണ്ടുതന്നെ ആഗസ്റ്റിലെ അവസാന ആഴ്ച്ച മുതൽ കേരളത്തിൽനിന്ന് യു.എ.ഇയിലേക്കുള്ള വിമാന ടിക്കറ്റും കമ്പനികൾ വർധിപ്പിക്കും. അതായത് വേനലവധിക്കാലത്ത് നാട്ടിൽ പോയി തിരികെ വരണമെങ്കിൽ 2500 മുതൽ 4000 ദിർഹം വരെ ടിക്കറ്റിനായി മാത്രം മാറ്റിവെക്കേണ്ടിവരും.
Story Highlights: Air ticket price rising as vacations begin in schools across UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here