യുവനടിയുടെ പീഡന പരാതിയില്‍ നടന്‍ വിജയ് ബാബുവിന്റെ ഇടക്കാല ജാമ്യം തുടരും

യുവനടിയുടെ പീഡന പരാതിയില്‍ നടന്‍ വിജയ് ബാബുവിന്റെ ഇടക്കാല ജാമ്യം തുടരും. അറസ്റ്റ് ചെയ്യുന്നതിനു വിലക്ക് തിങ്കളാഴ് വരെ തുടരും. നടിയെ പീഡിപ്പിച്ചെന്ന കേസും നടിയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയെന്ന കേസും ഹൈക്കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. പ്രോസിക്യൂഷന്റെ ആവശ്യം കണക്കിലെടുത്താണു കേസുകള്‍ മാറ്റിയത്. ക്വാറന്റീനില്‍ തുടരുന്നതിനാല്‍ കേസ് മാറ്റണമെന്ന ആവശ്യം കോടതി അംഗീകരിച്ചു ( Vijay Babu bail continue ).
കേസുകളില്‍ അന്വേഷണവുമായി സഹകരിക്കുന്ന വിജയ് ബാബു പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണുള്ളതെന്ന മൊഴിയാണ് ആവര്‍ത്തിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് നാല്‍പ്പതോളം പേരുടെ മൊഴി പൊലീസ് ശേഖരിച്ചു കഴിഞ്ഞു. വിജയ് ബാബുവിനെതിരെ മറ്റു ചില തെളിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വിജയ് ബാബുവിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വിശദമായ റിപ്പോട്ട് പ്രോസിക്യൂഷന്‍ കോടതിക്കു കൈമാറും.
Read Also: സ്വപ്‌ന സുരേഷിനും പി.സി.ജോര്‍ജിനുമെതിരായ കേസില്‍ അന്വേഷണം വേഗത്തിലാക്കി പൊലീസ്
വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതിനെ എതിര്‍ത്ത വിജയ് ബാബു കോടതി നിര്‍ദേശിച്ച പ്രകാരം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. പീഡനക്കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതിന് പിന്നാലെ പരാതിക്കാരിയുടെ പേര് സാമൂഹിക മാധ്യമത്തിലൂടെ വെളിപ്പെടുത്തിയതോടെയാണ് വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസെടുത്തത്. ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെതെന്നും ബ്ലാക്ക്‌മെയിലിംഗിന്റെ ഭാഗമായുള്ള പരാതിയാണെന്നുമാണ് വിജയ് ബാബുവിന്റെ വാദം. സിനിമയില്‍ അവസര0 നിഷേധിച്ചതാണ് പരാതിക്ക് പിന്നിലെന്നും വിജയ് ബാബു ആരോപിച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ, ദുബായിലേക്ക് കടന്ന വിജയ് ബാബു ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് അന്വേഷണ സംഘം പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
Story Highlights: Actor Vijay Babu interim bail will continue on the complaint of the young actress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here