കർണാടകയിൽ ബിജെപി വക്താവ് നൂപുർ ശർമയുടെ കോലം കെട്ടിത്തൂക്കിയ നിലയില്‍; പൊലീസെത്തി അഴിച്ചു മാറ്റി

കർണാടകയിലെ ബെലഗാവിയിൽ മുന്‍ ബിജെപി വക്താവ് നൂപുർ ശർമയുടെ കോലം കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. ബെലഗാവിയിലെ പഴയ പച്ചക്കറി മാർക്കറ്റിന് സമീപം ഫോർട്ട് റോഡിലാണ് കോലം കണ്ടെത്തിയത്. കോലത്തിൽ നൂപുർ ശർമയുടെ ചിത്രങ്ങളും പതിച്ചിരുന്നു. രാവിലെ നാട്ടുകാര്‍ കോലം ശ്രദ്ധയില്‍പ്പെട്ടതിന് തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ലോകം അഴിച്ചുമാറ്റി. സംഭവത്തിൽ അന്വേഷണം വേണമെന്നും കുറ്റവാളികളെ പിടികൂടണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…
അതേസമയം, പ്രവാചകനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച് ബിജെപി എംപി പ്രജ്ഞാ സിംഗ് താക്കൂർ രംഗത്ത് വന്നു. വിവാദങ്ങളിൽ എന്നും ഇടപെട്ടിട്ടുള്ള സാധ്വി പ്രജ്ഞ വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് നൂപുർ ശർമ്മയ്ക്ക് പിന്തുണ എന്ന രീതിയില്‍ ട്വീറ്റ് ചെയ്തത്. “സത്യം പറയുന്നത് കലാപമാണെങ്കിൽ, ആ നാണയത്തിൽ ഞാനും ഒരു വിമതയാണ്” – എന്നായിരുന്നു ട്വീറ്റ്. തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട ബിജെപി എംപി വിഷയത്തില്‍ പ്രതികരിച്ചു.
Story Highlights: bjp leader nupur sharma effigy found hanging
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here