Advertisement

ചൈനീസ് യുദ്ധവിമാനം പരിശീലനത്തിനിടെ തകർന്നു; ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരുക്ക്

June 10, 2022
2 minutes Read

പരിശീലനത്തിനിടെ ചൈനയിൽ സൈനിക വിമാനം തകർന്നു വീണു. സംഭവത്തിൽ ഒരാൾ മരിക്കുകയും, രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഹുബേ പ്രവിശ്യയിലായിരുന്നു സംഭവം. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ജെ.7 യുദ്ധവിമാനം ആണ് തകർന്നത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് രക്ഷപ്പെട്ടു.(chinese military plane crash kills 1 injures 2)

Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…

ഷാംഗ്ഹായിലെ ജനവാസ കേന്ദ്രത്തിലാണ് വിമാനം തകർന്ന് വീണത്. വിമാനത്തിന്റെ അവശിഷ്ടം വീണാണ് ഒരാൾ മരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. വിമാനം വീണ പ്രദേശത്തെ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. വിമാനം തകർന്ന് വീണതിനെ തുടർന്നുണ്ടായ തീ അണയ്‌ക്കാൻ ഏറെ നേരം എടുത്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

പൈലറ്റിനെയും പരുക്കേറ്റ രണ്ട് പേരെയും നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചൈനീസ് പ്രതിരോധമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പരിശീലനത്തിനിടെ തകരുന്ന ചൈനയുടെ മൂന്നാമത്തെ സൈനിക വിമാനം ആണ് ജെ.7.

Story Highlights: chinese military plane crash kills 1 injures 2

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top