കെ.സുധാകരന് ‘മുന്നറിയിപ്പുമായി’ പൊലീസിന്റെ അസാധാരണ നോട്ടിസ്
കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.സുധാകരന് ‘മുന്നറിയിപ്പുമായി’ പൊലീസിന്റെ അസാധാരണ നോട്ടിസ്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധ മാര്‍ച്ചുകളില്‍ സംഘര്‍ഷമുണ്ടായാല്‍ കര്‍ശന നടപടി എടുക്കുമെന്ന് പൊലീസ്. ഇന്നത്തെ പ്രതിഷേധങ്ങളില്‍ സംഘര്‍ഷത്തിന് സാധ്യതയെന്ന വിലയിരുത്തലിലാണ്് പൊലീസ് നടപടി ( police ‘warning’ to K Sudhakaran ).
കണ്ണൂര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണറാണ് ഇന്ന് രാവിലെ സുധാകരന് അസാധാരണമായ കത്തു നല്‍കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുന്നത് കെപിസിസി പ്രസിഡന്റാണ്. മാര്‍ച്ചിനിടെ പൊലീസിനു നേരെയും കലക്ടറേറ്റ് വളപ്പിലേക്കും കല്ലേറും കുപ്പിയേറും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം. അക്രമം തടയാതിരുന്നാല്‍ ഉദ്ഘാടകന്‍ എന്ന നിലയില്‍ സുധാകരനെതിരെ നിയമനടപടിയുണ്ടാകും. പ്രതിഷേധ റാലിക്കു മുന്നോടിയായി ഇത്തരത്തില്‍ നോട്ടിസ് നല്‍കുന്നതു പൊലീസിന്റെ അസാധാരണ നടപടിയാണ്. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ സംസ്ഥാനത്താകെ പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്. അതിന്റെ ഭാഗമാണ് കണ്ണൂരില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തിയത്. അനുമതിയില്ലാതെ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ അക്രമമുണ്ടാകുന്നതു തടയാന്‍ വേണ്ടി ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 149-ാം വകുപ്പു പ്രകാരമാണു നോട്ടിസ്. പാര്‍ട്ടി ഭാരവാഹികള്‍ക്കും മറ്റും ഇപ്പോള്‍ പതിവായി ഇത്തരം നോട്ടിസുകള്‍ നല്‍കാറുണ്ടന്നു പൊലീസ് അറിയിച്ചു. മാര്‍ച്ചിന് ആഹ്വാനം ചെയ്തത് കെപിസിസി പ്രസിഡന്റ് ആയതിനാലാണു കെ.സുധാകരനു നോട്ടിസ് നല്‍കിയതെന്നും പൊലീസ് അറിയിച്ചു.
Story Highlights: Extraordinary notice from the police with ‘warning’ to K. Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here