Advertisement

വിവാഹ വാഗ്ദാനം നിരസിച്ചു; യുവതിക്ക് നേരെ സഹപ്രവർത്തകന്റെ ആസിഡ് ആക്രമണം

June 10, 2022
Google News 2 minutes Read
Bengaluru acid attack

വിവാഹ വാഗ്ദാനം നിരസിച്ചതിന് യുവതിക്ക് നേരെ ആസിഡ് ആക്രമണം. 36കാരനായ ഫാക്ടറിയിലെ സഹപ്രവർത്തകനാണ് യുവതിയെ ആക്രമിച്ചത്. വലതു കണ്ണിലടക്കം ഗുരുതരമായി പൊള്ളലേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ( Bengaluru acid attack ).

ബംഗളൂരുവിലാണ് സംഭവം. വിവാഹ ബന്ധം വേർപിരിഞ്ഞ മൂന്ന് കുട്ടികളുടെ അമ്മയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. വിവാഹ വാഗ്ദാനം നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ മൂന്ന് കൊല്ലമായി ഇരുവർക്കും പരസ്പരം അറിയാം. ഫാക്ടറിയിൽ ഒരുമിച്ചാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ് യുവതിയെ ശല്യപ്പെടുത്തി വരികയായിരുന്നുവെന്നും പൊലീസ് പറയുന്നു.

Story Highlights: Man Throws Acid On Colleague In Bengaluru After She Turns Down Proposal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here