പഴയ അധ്യാപകനെ സന്ദർശിച്ച് പ്രധാനമന്ത്രി; ചിത്രം വൈറലാകുന്നു

ഒരു ദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പഴയ അധ്യാപകനെ സന്ദർശിച്ചു. ഗുജറാത്തിലെ നവ്‌സാരിയിലെ വാദ്നഗറിൽ നിന്നുള്ള തന്റെ അധ്യാപകനെയാണ് പ്രധാനമന്ത്രി കണ്ടത്. ജന്മനാടായ വാദ്നഗറിലെ ദർബർഗഡ് പ്രദേശത്തെ സ്‌കൂളിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഇതിനിടെ അധ്യാപകനുമായുള്ള പ്രധാനമന്ത്രിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി.
അതേസമയം നവ്‌സാരിയില്‍ എ എം നായിക് ഹെല്‍ത്ത്‌കെയര്‍ കോംപ്ലക്‌സും നിരാലി മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഖരേല്‍ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉദ്ഘാടനവും അദ്ദേഹം വെര്‍ച്ച്വലായി നിര്‍വഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രദേശത്തെ ജനങ്ങളുടെ ജീവിത സൗകര്യം മെച്ചപ്പെടുത്തുന്ന നിരവധി പദ്ധതികള്‍ നവസാരിക്ക് ഇന്ന് ലഭിച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു.
Read Also: ദീർഘകാലം ഭരിച്ചവർ എന്ത് ചെയ്തു? ബിജെപി പാവപ്പെട്ടവർക്കൊപ്പം; മോദി
രാജ്യത്തിന്റെ ആരോഗ്യ മേഖലയെ മെച്ചപ്പെടുത്തുന്നതിന് കഴിഞ്ഞ എട്ട് വര്‍ഷമായി സമഗ്രമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചികിത്സാ സൗകര്യങ്ങളുടെ നവീകരണത്തോടൊപ്പം പോഷകാഹാരവും വൃത്തിയുള്ള ജീവിതശൈലിയും മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. പാവപ്പെട്ടവരേയും ഇടത്തരക്കാരെയും രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ഒരുപക്ഷേ രോഗമുണ്ടാകുകയാണെങ്കില്‍ ചെലവ് പരമാവധി കുറയ്ക്കാനുമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ ഗുജറാത്ത് ഒന്നാമതെത്തിയതിലൂടെ ഗുജറാത്തിന്റെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങളിലും ആരോഗ്യ സംരക്ഷണ സൂചകങ്ങളിലും ഉണ്ടായ പുരോഗതി അദ്ദേഹം ചൂണ്ടിക്കാട്ടി.
Story Highlights: PM Narendra Modi meets his former school teacher in Gujarat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here