Advertisement

‘ഞാനും ഒരച്ഛനാണ്, എനിക്കും രണ്ട് പെൺമക്കളാണ്’; ആത്മഹത്യയുടെ വക്കിൽ നിന്ന പെൺകുട്ടിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന സന്തോഷ് പറയുന്നു

June 10, 2022
Google News 2 minutes Read
police officer dissuade girl from suicide

ആത്മഹത്യ ഭീഷണി മുഴക്കി മലമുകളിൽ കയറി ഇരുന്ന പെൺകുട്ടിയെ അനുനയിപ്പിച്ചു ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്ന അടിമാലി എസ് ഐ കെഎം സന്തോഷിന്റെ വീഡിയോ വൈറലായിരുന്നു. 15 വർഷത്തോളം അധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷമാണ് സന്തോഷ് പൊലീസ് കുപ്പായം അണിയുന്നത്. ‘പിതാവിന്റെ സ്ഥാനത്ത് നിന്നാണ് കുട്ടിയോട് സംസാരിച്ചത്, ഞാനും രണ്ട് പെൺകുട്ടികളുടെ അച്ഛനാണ്’- സന്തോഷ് പറയുന്നു. ( police officer dissuade girl from suicide )

കാമുകൻ വിവാഹത്തിൽ നിന്നും പിന്മാറിയത്തിന്റെ നിരാശയിലായിരുന്ന കുട്ടിയെ രാത്രി 2 മണിയോടെ വീട്ടിൽനിന്നും കാണാതായി. എല്ലായിടവും തിരഞ്ഞെങ്കിലും പുലർച്ചെ വരെ കണ്ടെത്തിയില്ല. 7 മണിയോടെയാണ് കുട്ടി പാറക്കെട്ടിനുമുകളിൽ ആണെന്ന് അറിയുന്നത്. സന്തോഷ് കൂടെ ഇരുന്ന് സംസാരിച്ച ശേഷമായിരുന്നു കുട്ടിയെ മുകളിലേക്ക് കൊണ്ട് വന്നത്.

Read Also: “ഈ ചിത്രം ഞാൻ എന്റെ സ്ക്രീൻസേവർ ആക്കുന്നു”; കോഴിക്കോട് നിന്നുള്ള “പിങ്ക് മാജിക്” പങ്കുവെച്ച് ആനന്ദ് മഹിന്ദ്ര…

ഓരോ ദിവസവും ഓരോ അനുഭവങ്ങളാണ് പൊലീസുകാർക്ക്. വൈറലാവുന്നുതിലൊന്നും കാര്യമില്ല, ഒരുപാട് പൊലീസുകാർ ഇതിലും നല്ല പ്രവർത്തികൾ ചെയ്യുന്നെണ്ടെന്നും ചിലതു ശ്രദ്ധിക്കപ്പെടുന്നു എന്നുമാണ് സന്തോഷ് പറയുന്നത്. ‘എന്ത് പ്രശ്‌നം വരുമ്പോഴും നിരാശരായി, അതാണ് അവസാനം എന്ന് ചിന്തിക്കരുത്. അതിനേക്കാൾ മനോഹരമായി മറ്റൊരു കാര്യം നമ്മെ കാത്തിരിക്കുന്നുണ്ടെന്ന് ചിന്തിക്കണം. ഇപ്പോൾ ആ പെൺകുട്ടി പഠിച്ച് ജോലിനേടി വിജയിച്ച് കാണിക്കുമെന്നാണ് പറയുന്നത്. അത് തന്നെയാണ് സമൂഹത്തോടും പറയാനുള്ളത്. നിവർന്ന് നിൽക്കാൻ നാം തീരുമാനിച്ചാൽ വിജയം നമ്മോടൊപ്പം നിൽക്കും’- സന്തോഷ് പറയുന്നു.

ഇടുക്കി കട്ടപ്പന സ്വദേശിയാണ് എസ്‌ഐ കെഎം സന്തോഷ്. ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ആത്മ സംതൃപ്തിയിലാണ് ഈ പൊലീസുകാരൻ.

Story Highlights: police officer dissuade girl from suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here