Advertisement

സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ എച്ച്ആര്‍ഡിഎസ് അല്ലെന്ന് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍

June 10, 2022
3 minutes Read
HRDS not behind allegations Swapna

സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ എച്ച്ആര്‍ഡിഎസ് അല്ലെന്ന് പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ ജോയ് മാത്യു. സ്വപ്ന സുരേഷിന്റെ കേസ് വ്യക്തപരമാണ്. അത് എച്ച്ആര്‍ഡിഎസിനെ ബാധിക്കുന്നതല്ലെന്നും ജോയ് മാത്യു ട്വന്റിഫോറിനോട് പറഞ്ഞു. ഷാജ് കിരണിന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. സ്വപ്ന എച്ച്ആര്‍ഡിഎസിന്റെ തടവറയിലല്ല. എച്ച്ആര്‍ഡിഎസിനായി ഫണ്ട് സംഘടിപ്പിക്കാമെന്ന് ഷാജ് കിരണ്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും ജോയ് മാത്യു പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയതിന് പിന്നില്‍ എച്ച്ആര്‍ഡിഎസ് ആണെന്നായിരുന്നു ഷാജ് കിരണിന്റെ ആരോപണം ( HRDS not behind allegations Swapna ).

എച്ച്ആര്‍ഡിഎസിനെ വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിഴക്കുകയാണ്. എച്ച്ആര്‍ഡിഎസിന് രാഷ്ട്രീയമില്ലായെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്ട്രീയം നോക്കി അവരുടെ രാഷ്ട്രീയമാണ് എച്ച്ആര്‍ഡിഎസിനെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം നടക്കുന്നത്.

ഷാജ് എന്ന വ്യക്തിക്ക് ഇവിടെ വന്ന് സ്വപ്നയെ കാണാന്‍ കഴിഞ്ഞെങ്കില്‍ പിന്നെ എങ്ങനെയാണ് സ്വപ്‌ന തടവറയിലാകുക. തങ്ങളോട് അയ്യാള്‍ തുക എത്രയെന്ന് പറഞ്ഞിട്ടില്ല. ഫണ്ട് ലഭ്യമാക്കാമെന്ന് പറഞ്ഞാണ് സമീപിച്ചത്. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഡറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എന്ന നിലയിലാണ് ഷാജ് പരിചയപ്പെടുത്തിയതെന്നും ജോയ് മാത്യു പറഞ്ഞു.

Read Also: The project coordinator said that HRDS was not behind the allegations of Swapna Suresh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top