കനത്ത ചൂട്; ജോലി സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി യുഎഇ

സൂര്യതാപത്തിൽ നിന്ന് രക്ഷ നേടാൻ ജോലി സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി യുഎഇ. രാജ്യത്തെ പ്രോജക്ട്, കൺസ്ട്രക്ഷൻ മേഖലയിലെ തൊഴിലാളികൾക്കാണ് സമയക്രമം ഏർപ്പെടുത്തിയിരിക്കുന്നത്. യുഎ ഇയിൽ ഉച്ച കഴിഞ്ഞുള്ള ജോലി നിരോധനം ജൂൺ 15 ന് ആരംഭിക്കും.
തുടർച്ചയായി 18-ാം വർഷമാണ് രാജ്യത്ത് ഇത്തരത്തിലുള്ള സമയക്രമം നടപ്പാക്കുന്നത്. തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെ വിശ്രമം ലഭിക്കും. ഈ സമയത്ത് 50 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും.
Read Also: യുഎഇയിൽ കൊവിഡ് പ്രതിദിന കേസുകളുടെ എണ്ണം 1000 കടന്നു
ചൂട് മൂലമുള്ള ക്ഷീണവും ഹീറ്റ് സ്ട്രോക്ക് കേസുകളും ഗണ്യമായി കുറയ്ക്കുന്നതിന് ഇത്തരത്തിലുള്ള ഇടവേള കാരണമായിട്ടുണ്ട്.
Story Highlights: UAE announces midday break for laborers during summer months
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here