ഒരിക്കൽ കൂടി പൈലറ്റ് വേഷത്തിൽ ഒരു എൺപത്തിനാലുകാരി; പ്രായം തളർത്താത്ത സ്വപ്നത്തിന് പുതുനിറം

നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാണ് സാമൂഹ്യമാധ്യമങ്ങൾ. ദോഷവശങ്ങൾ ഉണ്ടെങ്കിൽ കൂടി നമ്മളെ ചിന്തിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായ നിരവധി പോസ്റ്റുകളും വീഡിയോകളും നമ്മൾ സോഷ്യൽ മീഡിയയിൽ ദിവസേന കാണാറുണ്ട്. അങ്ങനെ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോയാണ് ഇന്ന് ചർച്ച വിഷയം.
സ്വപ്നങ്ങൾക്ക് പ്രായപരിധി ഇല്ല എന്നത് സത്യം തന്നെയാണ്. ഒരു എൺപത്തിനാലുകാരി തന്റെ സ്വപ്നം യാഥാർഥ്യമാക്കുന്ന ഹൃദയസ്പർശിയായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അമേരിക്കകാരിയായ ഒക്റ്റോജെനേറിയൻ മിർത ഗേജ് കോക്പിറ്റിൽ കയറി സഹപൈലറ്റിനൊപ്പം വിമാനം പറത്തുന്നത്. മുൻ പൈലറ്റായിരുന്ന മുത്തശ്ശി ഇപ്പോൾ പാർക്കിൻസൺ രോഗബാധിതയാണ്.
സഹപൈലറ്റായ മാറ്റിലോ ആണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. “വിമാനം ഒരിക്കൽക്കൂടി പറത്താനുള്ള ഇവരുടെ അവസാന ആഗ്രഹം നിറവേറ്റാൻ സഹായം ആവശ്യപ്പെട്ട് കുറച്ച് ദിവസം മകൻ എന്നെ ബന്ധപ്പെട്ടിരുന്നു. ചെറുപ്പത്തിൽ പൈലറ്റായിരുന്ന ഇവർ ഇപ്പോൾ പാർക്കിൻസൺ രോഗബാധിതയാണ്.” എന്ന് തുടങ്ങുന്ന കുറിപ്പോട് കൂടിയാണ് അദ്ദേഹം എഫ്ബിയിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Read Also : “ആ പുരസ്‌കാരം എനിക്ക് വേണ്ട”; ഓൾഡി ഓഫ് ദി ഇയർ പുരസ്‌കാരം നിരസിച്ച് എലിസബത്ത് രാഞ്ജി
രോഗബാധിതയായതും ഇൻഷുറൻസ് നിബന്ധനകളും കണക്കിലെടുത്ത് ഒരു ഫ്ലൈറ്റ് സ്കൂൾ ഉപയോഗിക്കാൻ അനുവാദം ലഭിക്കുകയില്ല. അങ്ങനെയാണ് ഗേജിന്റെ മകൻ സഹായത്തിനായി മാറ്റിയെല്ലോയെ സമീപിക്കുന്നത്. ഒരു സഹപ്രവർത്തകനായി സഹായിക്കുന്നതിൽ സന്തോഷമുണ്ടെന്നും മാറ്റിലോ പോസ്റ്റിൽ കൂട്ടിച്ചേർത്തു. ഗേജിനായി പൈലറ്റ് തെരെഞ്ഞെടുത്ത പാത വിന്നിപീസൗക്കി തടാകത്തിനും കെയർസാർജ് പർവതത്തിനും ചുറ്റുമുള്ളതായിരുന്നു. ഈ യാത്ര ഗേജിന് ഏറെ സന്തോഷം നൽകി. ജീവിതത്തിന് പുതുനിറങ്ങൾ നൽകട്ടെയെന്നും എന്നും അദ്ദേഹം ആശംസിച്ചു.
നാഡികൾക്ക് ക്ഷയമുണ്ടാകുന്ന രോഗമാണ് പാർക്കിൻസൺ. ഇത് ശരീരത്തിന് വിറയലുണ്ടാക്കും. കുറച്ച് കാലമായി രോഗാപിടിയിലാണ് ഗേജ്. വീഡിയോയ്ക്ക് താഴെ ഗേജിനെ അഭിനന്ദിച്ചും മാറ്റിലോയെ പ്രശംസിച്ചും നിരവധി കമന്റുകളാണ് വരുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here