Advertisement

ദുബായ് മലയാളിക്ക് 21 ലക്ഷം രൂപ ലോട്ടറി അടിച്ചു

June 11, 2022
2 minutes Read
dubai malayali won mahsoos draw

ദുബായ് മലയാളിക്ക് 21 ലക്ഷം രൂപ ലോട്ടറി അടിച്ചു. 79-ാം മഹ്‌സൂസ് ഡ്രോയിലാണ് മുഹമ്മദിനെ തേടി ഭാഗ്യമെത്തിയത്. ( dubai malayali won mahsoos draw )

കഴിഞ്ഞ ആറ് വർഷമായി ദുബായിൽ പ്രവാസ ജീവിതം നയിക്കുന്ന വ്യക്തിയാണ് മുഹമ്മദ്. എട്ട് സഹോദരങ്ങളുൾപ്പെടുന്ന കുടുംബമാണ് മുഹമ്മദിനുള്ളത്. ഈ വർഷം അവസാനം വിവാഹിതനാകാനിരിക്കെയാണ് മുഹമ്മദിനെ ഭാഗ്യദേവത കടാക്ഷിക്കുന്നത്. 100,000 ദിർഹം ( 2125586.63 രൂപ ) ആണ് മുഹമ്മദിന് സമ്മാനം ലഭിച്ചത്.

മഹ്‌സൂസ് ഡ്രോ നടക്കുമ്പോൾ മുഹമ്മദ് പുറത്തായിരുന്നു. തിരികെ വീട്ടിലെത്തി വൈഫൈ കണക്ട് ചെയ്തപ്പോഴാണ് വിജയിയെ പ്രഖ്യാപിച്ച് കൊണ്ട് ഇ-മെയിൽ ലഭിക്കുന്നത്. ആദ്യം തന്റെ പേര് കണ്ടപ്പോൾ മുഹമ്മദിന് വിശ്വസിക്കാൻ സാധിച്ചില്ല. മഹ്‌സൂസ് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് വിശ്വാസം വന്നതെന്ന് മുഹമ്മദ് പറയുന്നു.

Read Also: ആകാംക്ഷയ്ക്ക് വിരാമം; വിഷു ബമ്പർ ലോട്ടറി; 10 കോടി കന്യാകുമാരി സ്വദേശികൾക്ക്

‘കല്യാണത്തിന് വലിയ ചിലവാണ്. കൃത്യ സമയത്താണ് പണം ലഭിക്കുന്നത്. അതുകൊണ്ട് തന്നെ വിവാഹ ചെലവുകൾ നടത്താൻ സാധിക്കും. ഉമ്മയ്ക്ക് സ്വർണം സമ്മാനമായി നൽകണമെന്നാണ് ആഗ്രഹം’- മുഹമ്മദ് പറയുന്നു.

ദുബായിൽ സുഗന്ധദ്രവ്യങ്ങളും വിൽക്കുന്ന കടയാണ് മുഹമ്മദിന്. മഹ്‌സൂസ് ഡ്രോയിൽ നിന്ന് ലഭിച്ച പണം കച്ചവടെ വിപുലീകരിക്കുന്നതിന് ഉപയോഗിക്കുമെന്നും മുഹമ്മദ് പറഞ്ഞു.

Story Highlights: dubai malayali won mahsoos draw

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top