Advertisement

ബാരിക്കേഡില്‍ കയറിനിന്ന് കോണ്‍ഗ്രസ് പ്രകടനം; യുവതിക്ക് നേരെ സൈബര്‍ ആക്രമണം രൂക്ഷം

June 12, 2022
2 minutes Read
cyber attack against women for congress protest

കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനത്തിനിടെ ബാരിക്കേഡില്‍ കയറി നിന്ന യുവതിക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക അധിക്ഷേപം. പത്തനംതിട്ടയില്‍ ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ ദളിത് കോണ്‍ഗ്രസിന്റെ ജില്ലാ ജനറല്‍ സെക്രട്ടറിയായ സരികലയ്ക്ക് എതിരെയാണ് സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം നടക്കുന്നത്. ഒരു സ്ത്രീക്കെതിരെ ചെയ്യാവുന്ന പരമാവധി അവഹേളനമാണ് താനിപ്പോള്‍ നേരിടുന്നതെന്ന് സരികല ട്വന്റിഫോറിനോട്പറഞ്ഞു. തന്റെ ചിത്രം മോശമായി പ്രചരിപ്പിച്ച ആളുകള്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വര്‍ഗ അതിക്രമനിരോധന നിയമ പ്രകാരം പരാതി നല്‍കുമെന്നും സരികല പറഞ്ഞു. (cyber attack against women for congress protest)

ഇന്നലെ പത്തനംതിട്ട കളക്ട്രേറ്റിലേക്ക് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സരികല എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക ബാരിക്കേഡില്‍ കയറുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡയയില്‍ പ്രചരിച്ചത്. ഈ ദൃശ്യമാണ് അപമാനകരമാം വിധം ഫേസ് ബുക്കില്‍ പിന്നീട വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. പ്രചരിപ്പിച്ചവരില്‍ കൂടുതലും സ്ത്രീകളാണെന്നും സരികല പറയുന്നു.

Read Also: മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ തുടരുന്നു; ഇന്ന് മലപ്പുറത്തും കോഴിക്കോടും വിവിധ പരിപാടികളിൽ പങ്കെടുക്കും

പൊതുരംഗത്ത് നില്‍ക്കുന്ന ഒരു സ്ത്രീയെ അപമാനിക്കാന്‍ കഴിയുന്നതിന്റെ പരമാവധിയാണ് താന്‍ നേരിട്ടതെന്നും ഇത്തരക്കാര്‍ക്ക് തന്റെ ആത്മാഭിമാനം തകര്‍ക്കാനാവില്ല എന്നും സരികല പറയുന്നു. ഇത്തരം സോഷ്യല്‍ മീഡിയ ഗുണ്ടകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാപ്പ് പറയിക്കുമെന്നും അവര്‍ പറഞ്ഞു.

Story Highlights: cyber attack against women for congress protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top