Advertisement

‘മുഖ്യമന്ത്രിക്കെതിരെ കൂടുതൽ സമരങ്ങളുമായി കോൺഗ്രസ് മുന്നോട്ടുപോകും’; സുരക്ഷയൊരുക്കുന്ന കേരള പൊലീസ് നടപടിക്കെതിരെ കെ സുധാകരൻ

June 12, 2022
Google News 2 minutes Read

മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയൊരുക്കുന്ന കേരള പൊലീസ് നടപടിക്കെതിരെ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ. കേരളാ പൊലീസിനോട്… എന്ന പേരിലാണ് കെ സുധാകരൻറെ പ്രസ്താവന. തെറ്റ് ചെയ്യുന്നവരെ നിയമത്തിന് മുന്നിലെത്തിക്കാൻ നിയമപരമായ അവകാശമുള്ളവരാണ് പൊലീസ്. നാട്ടിലെ സമാധാനവും സ്വസ്ഥതയും ഉറപ്പാക്കേണ്ടവരാണ് നിങ്ങൾ. ആ നിങ്ങൾ തന്നെ ജനങ്ങളോട് തെറ്റ് ചെയ്യാനിറങ്ങിയാൽ പരാജയപ്പെടുന്നത് നിയമവാഴ്ചയാണ്, ജനാധിപത്യമാണ്.

Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…

രാജ്യദ്രോഹ കുറ്റാരോപിതനായൊരാളെ സംരക്ഷിച്ചു പിടിക്കാൻ എന്ത് വൃത്തികേടിനും കേരള പൊലീസ് കൂട്ടു നിൽക്കരുത്. പൊലീസ് സേനയിലെ നല്ലൊരു വിഭാഗവും ന്യായത്തിന് വേണ്ടി നിൽക്കുന്നവരാണെന്നതിൽ ഞങ്ങൾക്ക് തർക്കമില്ല. പക്ഷെ സിപിഐഎമ്മിന് വേണ്ടി വിടുവേല ചെയ്യുന്നവരും നിർഭാഗ്യവശാൽ ആ കൂട്ടത്തിലുണ്ടെന്ന് കെ സുധാകരൻ പറഞ്ഞു. ലോകത്തുള്ള മുഴുവൻ മലയാളികൾക്കും അപമാനമായ പിണറായി വിജയനെതിരെ സമരങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയാണ് കോൺഗ്രസിന്റെ തീരുമാനമെന്ന് കെ സുധാകരൻ ഫേസ്ബുക്കിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം

കേരളാ പോലീസിനോട്….
തെറ്റ് ചെയ്യുന്നവരെ നിയമത്തിന് മുന്നിലെത്തിക്കാൻ നിയമപരമായ അവകാശമുള്ളവരാണ് നിങ്ങൾ. നാട്ടിലെ സമാധാനവും സ്വസ്ഥതയും ഉറപ്പാക്കേണ്ടവരാണ് നിങ്ങൾ. ആ നിങ്ങൾ തന്നെ ജനങ്ങളോട് തെറ്റ് ചെയ്യാനിറങ്ങിയാൽ പരാജയപ്പെടുന്നത് നിയമവാഴ്ചയാണ്, ജനാധിപത്യമാണ്.
രാജ്യദ്രോഹ കുറ്റാരോപിതനായൊരാളെ സംരക്ഷിച്ചു പിടിക്കാൻ എന്ത് വൃത്തികേടിനും കേരള പോലീസ് കൂട്ടു നിൽക്കരുത്. പോലീസ് സേനയിലെ നല്ലൊരു വിഭാഗവും ന്യായത്തിന് വേണ്ടി നിൽക്കുന്നവരാണെന്നതിൽ ഞങ്ങൾക്ക് തർക്കമില്ല. പക്ഷെ സിപിഎമ്മിന് വേണ്ടി വിടുവേല ചെയ്യുന്നവരും നിർഭാഗ്യവശാൽ ആ കൂട്ടത്തിലുണ്ട്.

പിണറായി വിജയൻ എന്നൊരു ഭീരുവിന്റെ സ്ഥലകാല ബോധമില്ലാത്ത ഉത്തരവുകൾ അതുപോലെ നടപ്പാക്കാനിറങ്ങിയാൽ പോലീസ് ജനങ്ങൾക്ക് മുന്നിൽ അപഹാസ്യരായിപോകും. സമരം ചെയ്യുന്ന സ്ത്രീകളെ സൈബറിടങ്ങളിൽ ക്രൂരമായി അപമാനിക്കുന്ന സിപിഎം പ്രവർത്തകർക്കെതിരെ കണ്ണടയ്ക്കുന്ന പോലീസ്, കറുത്ത മാസ്ക് ധരിക്കുന്നവരെ, കറുത്ത വസ്ത്രം ധരിച്ചവരെ ഒക്കെ അടിച്ചോടിക്കുന്നത് ഏത് നിയമത്തിൻ്റെ ഭാഗമായാണ്?യാതൊരു മുന്നറിയിപ്പുമില്ലാതെ റോഡുകൾ അടച്ചിടുന്നതും, പൊതുജനങ്ങളെ അകാരണമായി വഴി തടയുന്നതും ആർക്ക് വേണ്ടിയാണ്? എന്ത് നീതിയാണ് നിങ്ങൾ നടപ്പിലാക്കുന്നത്?

ഒരു വ്യക്തിയുടെ ഭീരുത്വത്തിന് സംരക്ഷണം നൽകാൻ ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളെയും ദ്രോഹിക്കരുത്.
ആയിരക്കണക്കിന് പോലീസുകാരുടെ ഒത്ത നടുക്ക് നിന്ന് ‘എന്നെ വിരട്ടാൻ നോക്കേണ്ടെന്ന’ അടിമുടി ഭയന്നു നിൽക്കുന്ന മനുഷ്യന്റെ ജല്പനങ്ങൾ കേട്ട് തലകുലുക്കുന്ന പോലീസുകാരോടാണ്….

ലോകത്തുള്ള മുഴുവൻ മലയാളികൾക്കും അപമാനമായ പിണറായി വിജയനെതിരെ സമരങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയാണ് കോൺഗ്രസിന്റെ തീരുമാനം. അതതിന്റെ വഴിക്ക് തന്നെ ഞങ്ങൾ നടത്തും.

Story Highlights: k sudhakaran slams kerala police on pinarayi vijayan protection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here