മുഖ്യമന്ത്രി തവനൂരില്‍; കുന്നംകുളത്ത് കരിങ്കൊടിയുമായി പ്രതിഷേധം

തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടിയുമായി പ്രതിഷേധം. മുഖ്യമന്ത്രിയുടെയും സുരക്ഷാ വാഹനങ്ങളും കടന്നുപോകുന്നതിനിടെ കുന്നംകുളത്ത് വച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും കെ ടി ജലീലും ഉദ്ഘാടന വേദിയിലുണ്ട്. കനത്ത സുരക്ഷയിലും പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്താന്‍ യൂത്ത് ലീഗിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ ശ്രമിച്ചു.(protest against pinarayi vijayan with black flag)
ഗതാഗതം തടഞ്ഞ് വന്‍ സുരക്ഷാ ക്രമീകരണത്തിലാണ് മുഖ്യമന്ത്രി എത്തിയത്. രണ്ട് പരിപാടികളിലാണ് ഇന്ന് മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുക. 700 ഓളം പൊലീസുകാരെയാണ് ജില്ലയില്‍ വിവിധയിടങ്ങളിലായി വിന്യസിച്ചിട്ടുള്ളത്. ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന്റെ പ്രത്യേക മേല്‍നോട്ടത്തില്‍ എട്ട് ഡിവൈഎസ്പിമാരും 25 ഇന്‍സ്‌പെക്ടര്‍മാരും സുരക്ഷാ ക്രമീകരണങ്ങളൊരുക്കുന്നുണ്ട്.
മലപ്പുറം മിനി പമ്പയിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. മിനി പമ്പയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കറുത്ത മാസ്‌ക്കിന് ഇന്നും വിലക്ക്. തവനൂരില്‍ ജയില്‍ സന്ദര്‍ശിക്കാനെത്തിയവരുടെ കറുത്ത മാസ്‌ക് ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചു. കറുത്ത മാസ്‌ക് നീക്കാന്‍ ആവശ്യപ്പെടുകയും പകരം ഇവര്‍ക്ക് മഞ്ഞ മാസ്‌ക് നല്‍കുകയുമായിരുന്നു.
കാരണമൊന്നും പറയാതെ കറുത്ത മാസ്‌ക് നീക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ജയില്‍ സന്ദര്‍ശിക്കാനെത്തിയ ചിലര്‍ ട്വന്റിഫോറിനോട് പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കറുത്ത മാസ്‌ക് മാറ്റാനാവശ്യപ്പെടുന്ന ദൃശ്യങ്ങളടക്കം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമങ്ങളെ വിലക്കാനുള്ള നീക്കവും ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുമുണ്ടായി.
കൊച്ചിയിലും കോട്ടയത്തും പൊതുപരിപാടികള്‍ കഴിഞ്ഞ് ഇന്നലെ തൃശൂരിലെ രാമനിലയം ഗസ്റ്റ് ഹൗസില്‍ എത്തിയ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനവുമായി എത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.പത്ത് അകമ്പടി വാഹനങ്ങളോടെ നൂറു കണക്കിന് പൊലീസുകാരുടെ വലയത്തില്‍ നീങ്ങിയിട്ടും മുഖ്യമന്ത്രിക്കെതിരെ നാലിടത്ത് കരിങ്കൊടി പ്രതിഷേധം ഉണ്ടായി.
Story Highlights: protest against pinarayi vijayan with black flag
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here