മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.
ഇന്ന് കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. അതേസമയം, കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിയന്ത്രണമുണ്ട്.കർണാടക തീരത്ത് 11-ാം തിയതി മുതൽ 13-ാം തിയതി വരെയും 15നും മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് 15നാണ് വിലക്കുള്ളത്. കേരള- ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ശക്തമായ മഴയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…
15ന് തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതേസമയം, കേരളത്തിൽ കാലവർഷത്തിൽ 61 ശതമാനം കുറവുണ്ട്. കാസർഗോഡ്, പാലക്കാട് ജില്ലകളിൽ മഴയുടെ അളവിൽ 85ശതമാനം കുറവുണ്ട്. 182.2 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് ലഭിച്ചത് 71.5 മില്ലിമീറ്റർ മാത്രമാണ്.
Story Highlights: Rain warning Yellow alert today in seven districts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here