Advertisement

കാസര്‍ഗോഡ് ബിജെപിയിലെ ഭിന്നത അവസാനിക്കുന്നില്ല; അഡ്വ കെ ശ്രീകാന്തിനെതിരെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍

June 12, 2022
3 minutes Read

കാസര്‍ഗോഡ് ബിജെപിയിലെ ഭിന്നത പരിഹരിച്ചെന്ന് സംസ്ഥാന നേതൃത്വം ആവര്‍ത്തിക്കുന്നതിനിടെ സംസ്ഥാന സെക്രട്ടറി അഡ്വ കെ ശ്രീകാന്തിനെതിരെ വീണ്ടും കാസര്‍ഗോഡ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ശ്രീകാന്ത് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഫ്‌ലകസ് ബോര്‍ഡിലുള്ളത്. ശ്രീകാന്തിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയ ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ ചെരുപ്പുമാലയിട്ടും പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. കാസര്‍ഗോഡ് നഗരത്തിന്റെ പല ഭാഗങ്ങളിലും മഞ്ചേശ്വരത്തും ഹൊസങ്കടിയിലും ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. (split in kasargod bjp flex board against advocate k sreekanth)

കുമ്പള പഞ്ചായത്തിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കാസര്‍ഗോഡ് ബിജെപിയില്‍ ഭിന്നത രൂക്ഷമായത്. തെരഞ്ഞെടുപ്പില്‍ സിപിഐഎം ബിജെപി കൂട്ടുകെട്ടുണ്ടായെന്നും ഇതിന് ജില്ലാ നേതൃത്വം പിന്തുണ നല്‍കിയെന്നും ആരോപിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു.

Read Also: കറുത്ത മാസ്‌കിന് പകരം മഞ്ഞ; വിലക്ക് ഇന്നും തുടരുന്നു; തവനൂരില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍

അന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്റായിരുന്ന കെ ശ്രീകാന്തും സുരേഷ് കുമാര്‍ ഷെട്ടി ഉള്‍പ്പെടെയുള്ള നേതാക്കളും സിപിഐഎം ബന്ധത്തിന് കൂട്ടുനിന്നെന്നും മുന്‍പ് തന്നെ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഇവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ പരസ്യ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നീട് ഈ പ്രതിഷേധം ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ് താഴിട്ടുപൂട്ടുന്ന നിലയിലേക്ക് വരെ എത്തിയിരുന്നു. എന്നാല്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്നാണ് പിന്നീട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വരെ സൂചിപ്പിച്ചിരുന്നത്.

Story Highligh: split in kasargod bjp flex board against advocate k sreekanth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top