നബിവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം തുടരുന്നു; സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയില്‍

പ്രവാചകനിന്ദ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ അതീവജാഗ്രതയില്‍. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് പോലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചു. ഒന്‍പത് ജില്ലകളായി ഇതുവരെ 13 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതു വരെ 230 പേര്‍ അറസ്റ്റിലായി.(states are alert on prophet remarks row)
അതേസമയം കേസില്‍ പ്രതികളായവരുടെ അനധികൃത കൈയ്യേറ്റങ്ങള്‍ക്കെതിരെ പ്രയാഗ് രാജില്‍ ഇന്ന് നടപടിയുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി, കാണ്‍പൂരിലും, സഹാറന്‍ പൂരിലും പൊളിക്കല്‍ നടപടിയുണ്ടാകും. സംഘര്‍ഷമുണ്ടാക്കിയ സാമൂഹിക വിരുദ്ധര്‍ക്കതിരെ ബുള്‍ഡോസര്‍ നടപടിയുണ്ടാകുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. സംഘര്‍ഷമുണ്ടായ ജാര്‍ഖണ്ഡിലെ റാഞ്ചിയിലും, ബംഗാളിലെ ഹൗറയിലും ജാഗ്രത തുടരുകയാണ്.
പ്രവാചകനെതിരായ ബിജെപി നേതാവിന്റെ ആക്ഷേപകരമായ പരാമര്‍ശത്തിനെതിരെ ഇന്ത്യക്ക് ഭീഷണിയുമായി അല്‍ ഖ്വയ്ദ രംഗത്തെത്തിയിരുന്നു. ഗുജറാത്ത്, യുപി, ബോംബെ, ഡല്‍ഹി എന്നിവിടങ്ങളില്‍ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പാണ് അല്‍ ഖ്വയ്ദ നല്‍കുന്നത്. ‘പ്രവാചകന്റെ മഹത്വത്തിനായി പോരാടുന്നതിനായി’ ചാവേര്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണിക്കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ടിടിപിയും പ്രവാചക നിന്ദയുടെ പേരില്‍ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read Also: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ പരാമർശം, ബിജെപി വനിതാ നേതാവിനെതിരെ കേസ്
പ്രവാചകനെ അവഹേളിക്കുന്നവരെ വധിക്കുമെന്നും പ്രവാചകനെ അപമാനിക്കുന്നവരെ തകര്‍ക്കാന്‍ തങ്ങളുടെ ശരീരത്തിലും കുട്ടികളുടെ ശരീരത്തിലും സ്ഫോടകവസ്തുക്കള്‍ കെട്ടുമെന്നും ഭീഷണി കത്തില്‍ പറയുന്നുണ്ട്. ഡല്‍ഹി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ കാവിഭീകരര്‍ അവരുടെ അന്ത്യത്തിനായി കാത്തിരിക്കാനും സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യങ്ങളില്‍ കൂടിയാണ് ജാഗ്രത.
Story Highlights: states are alert on prophet remarks row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here