Advertisement

നീന്തല്‍ പഠിക്കുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

June 12, 2022
2 minutes Read
Two students drowned palakkad

പാലക്കാട്ട് നീന്തല്‍ പഠിക്കുന്നതിനിടെ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ജഗന്‍ (16), സായൂജ് (16) എന്നിവരാണ് മരിച്ചത്. തൃത്താല പടിഞ്ഞാറങ്ങാടിയിലായിരുന്നു സംഭവം ( Two students drowned palakkad ).

ഇന്ന് ഉച്ചകഴിഞ്ഞ് കുട്ടികള്‍ നീന്തല്‍ പഠിക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു അപകടം ഉണ്ടാകുന്നത്. ഒഴിവു ദിവസമായതിനാല്‍ നീന്തല്‍ പരിശീലിക്കുകയായിരുന്നു. ഒരാള്‍ മുങ്ങിയപ്പോള്‍ മറ്റെയാള്‍ രക്ഷിക്കാന്‍ വേണ്ടി പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. തുടര്‍ന്ന് രണ്ട് പേരും പുഴയില്‍ മുങ്ങുകയായിരുന്നു. നാട്ടുകാരെത്തി വിദ്യാര്‍ത്ഥികളെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Story Highlights: Two students drowned while learning to swim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top