Advertisement

മന്ത്രി വി അബ്ദുറഹ്മാന്റെ വാഹനം തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തക‍ര്‍

June 12, 2022
2 minutes Read

മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന മന്ത്രി വി അബ്ദുറഹ്മാന്റെ വാഹനം തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തക‍ര്‍. കുറ്റിപ്പുറം പാലത്തിൽ വച്ചായിരുന്നു യൂത്ത് കോൺഗ്രസ്- മുസ്ലിം ലീഗ് പ്രവ‍ര്‍ത്തക‍ര്‍ മന്ത്രിയുടെ വാഹനം തടഞ്ഞത്.

മന്ത്രിയുടെ വാഹനം പാലത്തിലേക്ക് എത്തിയപ്പോൾ പ്രതിഷേധക്കാര്‍ ഇരച്ചെത്തുകയായിരുന്നു. ഇതോടെ വാഹനത്തിന് മുന്നോട്ട് കടക്കാൻ കഴിയാതായി. പൊലീസ് ഉദ്യോഗസ്ഥര്‍ അൽപ്പം വൈകിയാണ് പ്രതിഷേധക്കാരെ നീക്കാനെത്തിയത്. പ്രതിഷേധിച്ചവരെ മാറ്റി മന്ത്രിയുടെ വാഹനം കടത്തി വിട്ടു.

Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്ക് അസാധാരണമായ രീതിയിലുള്ള സുരക്ഷയൊരിക്കിയെങ്കിലും പ്രതിപക്ഷ.യുവജന സംഘടനകൾ പ്രതിഷേധിച്ചു. തവനൂരിലെ വേദിക്ക് പുറത്ത് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രതിഷേധിച്ചു. കറുത്തവേഷമിട്ട് കരിങ്കൊടിയുമായാണ് പ്രതിഷേധം നടന്നത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് മറികടന്നു. പ്രതിഷേധക്കാരെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി. കരിങ്കൊടിയും കറുത്ത ഷർട്ടുമായാണ് പ്രതിഷേധമുണ്ടായത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Story Highlights: youth congress workers blocked minister v abdurahimans vehicle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top