തിരുവനന്തപുരത്ത് കടയുടമയെ കഞ്ചാവ് സംഘം വെട്ടി

തിരുവനന്തപുരത്ത് വീണ്ടും കഞ്ചാവ് സംഘത്തിൻ്റെ ആക്രമണം. കടയുടമയെ രണ്ടു പേർ കടയിൽ കയറി വെട്ടി. കള്ളിക്കാട് ജംഗ്ഷനിൽ ഫ്രൂട്ട്സ് സ്റ്റാൾ നടത്തുന്ന രാജനെയാണ് ഒരു സംഘം വെട്ടി പരുക്കേൽപ്പിച്ചത്.
ഫ്രൂട്ട്സ് വാങ്ങാനെത്തിയ സംഘം കടയുടമയുമായി വാക്കുതർക്കം ഉണ്ടാകുകയും, ഉടമയെ കൈയ്യിലുണ്ടായിരുന്ന വടിവാളുകൊണ്ട് വെട്ടുകയും ചെയ്തു. കടയുടമ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രതി പിടിയിലായി.
രാജീവ് എന്നയാളാണ് പിടിയിലായത്. ഇയാൾ പൊലീസിനെ ആക്രമിച്ച സംഭവത്തിലെ ഒന്നാം പ്രതിയാണ്.
Story Highlights: Cannabis gang hacks shop owner in Thiruvananthapuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here