‘വിമാനത്തില്‍ വച്ച് തടഞ്ഞത് മദ്യപിച്ച് ലക്കുകെട്ടവരെ’; മുഖ്യമന്ത്രി ഒന്നും കണ്ടില്ലെന്ന് ഇ പി ജയരാജന്‍

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ വച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവം ട്വന്റിഫോറിനോട് വിവരിച്ച് ഇ പി ജയരാജന്‍. വിമാനത്തില്‍വച്ച് ഈ പ്രവര്‍ത്തകര്‍ മദ്യപിച്ച് ബഹളം വച്ചപ്പോഴാണ് താന്‍ എഴുന്നേറ്റ് ചെന്ന് അവരെ തടഞ്ഞതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. വിമാനത്തിനുളളില്‍ ഇങ്ങനെയൊരു സംഭവം നടക്കും എന്ന് പ്രതീക്ഷിച്ചില്ല. മദ്യപിച്ച പ്രവര്‍ത്തകരെ വിമാനത്തില്‍ കയറ്റിവിട്ടിരിക്കുകയായിരുന്നു. ഇതാണോ യൂത്ത് കോണ്‍ഗ്രസിന്റെ സമരരീതിയെന്നും ഇതാണോ വി ഡി സതീശന്റെ പ്രതിഷേധമാര്‍ഗമെന്നും ഇ പി ജയരാജന്‍ ചോദിച്ചു. രാഷ്ട്രീയമായി ആസൂത്രണം ചെയ്ത ഭീകരപ്രവര്‍ത്തനമാണ് വിമാനത്തില്‍ അരങ്ങേറിയതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഈ സംഭവമൊന്നും മുഖ്യമന്ത്രി കണ്ടിട്ടില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. (ep jayarajan response youth congress protest in flight against pinarayi vijayan)
സംഭവത്തെക്കുറിച്ച് ഇ പി ജയരാജന്‍ വിവരിക്കുന്നത് ഇങ്ങനെ:
വിമാനം ലാന്‍ഡ് ചെയ്തപ്പോഴാണ് അതിന്റെ മുന്‍ഭാഗത്തുനിന്നും രണ്ടുപേര്‍ കുടിച്ച് ലക്കില്ലാതെ ബഹളം വച്ചത്. അവരുടെ കാല് പോലും ഉറയ്ക്കുന്നുണ്ടായിരുന്നില്ല. പറയുന്നത് പലതും വ്യക്തമല്ല. അവര്‍ വല്ലാതെ ബഹളം വച്ചപ്പോഴാണ് ഞാന്‍ തടഞ്ഞത്. ഇത് മുഖ്യമന്ത്രി കണ്ടതോ അറിഞ്ഞതോ ആയ കാര്യമല്ല. മൂക്കറ്റം കള്ളുകുടിച്ച പ്രവര്‍ത്തകരെ വിമാനത്തില്‍ കയറ്റി വിട്ടിരിക്കുകയാണ്. ഇതാണോ യൂത്ത് കോണ്‍ഗ്രസിന്റെ സമരം? ഇതാണോ വി ഡി സതീശന്റെ സമരം?
Story Highlights: ep jayarajan response youth congress protest in flight against pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here