നിശബ്ദ ഹൃദയാഘാതം: വയറുവേദന, ദഹനപ്രശ്‌നം, നെഞ്ചെരിച്ചില്‍, മനംമറിച്ചില്‍ കരുതിയിരിക്കാം…! ഈ ലക്ഷണങ്ങളെ

ലക്ഷണങ്ങളൊന്നും ഇല്ലാത്തതോ ലഘുവായ ലക്ഷണങ്ങളോടു കൂടിയതോ ആയ ഹൃദയാഘാതത്തെയാണ് നിശബ്ദ ഹൃദയാഘാതം അഥവാ സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് എന്ന് വിളിക്കുന്നത്. സൈലന്റ് മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍ (എസ്എംഐ) എന്നും ഇതിന് പേരുണ്ട്. ഹൃദയാഘാതങ്ങളില്‍ 50 മുതല്‍ 80 ശതമാനം ഇത്തരത്തിലുള്ളവയാകുമെന്ന് കണക്കാക്കുന്നു. പലപ്പോഴും എസ്എംഐയുടെ ലക്ഷണങ്ങള്‍ അവഗണിക്കപ്പെടുകയോ മറ്റേതെങ്കിലും രോഗലക്ഷണമായി അവയെ തെറ്റിദ്ധരിക്കുകയോ ചെയ്യാം ( silent attack symptoms ).
ഹൃദയത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികള്‍ തടസപ്പെടുന്നതിനെ തുടര്‍ന്ന് ഹൃദയത്തിന് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാതെ വരുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. നിശബ്ദ ഹൃദയാഘാതങ്ങള്‍ പല തവണ വന്നു പോയ ശേഷമാകും പലരുടെയും ജീവന്‍ തന്നെ നഷ്ടമാകുന്ന കനത്ത ഹൃദയാഘാതം സംഭവിക്കുക. ഇതിനാല്‍തന്നെ എസ്എംഐയുടെ ലക്ഷണങ്ങള്‍ കരുതിയിരിക്കേണ്ടത് അത്യാവശ്യമാണ്.
Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…
താടിയിലേക്കും കൈകളിലേക്കും പടരുന്ന വേദന
നെഞ്ചിന്റെ ഭാഗത്ത് തുടങ്ങി കൈകളിലേക്കോ താടിയെല്ലിലേക്കോ കഴുത്തിലേക്കോ പുറത്തേക്കോ പടരുന്ന വേദനയും ഹൃദയാഘാത ലക്ഷണമാണ്. കൈകളിലേക്ക് പ്രത്യേകിച്ച് ഇടത് കൈയിലേക്ക് പടരുന്ന വേദന ശ്രദ്ധിക്കണം.
ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ അവഗണിക്കാതെ അടുത്തുള്ള ആശുപത്രിയില്‍ പോയി പരിശോധനകള്‍ നടത്തുകയും ചികിത്സ തേടേണ്ടതുമാണ്.
നെഞ്ചു വേദന, അസ്വസ്ഥത
അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ അഭിപ്രായത്തില്‍ നെഞ്ചിന്റെ മധ്യത്തിലോ ഇടത് ഭാഗത്തോ ആരംഭിച്ച് ഏതാനും മിനിറ്റുകള്‍ നീണ്ടു നില്‍ക്കുന്ന വേദനയും അസ്വസ്ഥതയും ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം. ഈ വേദന ഇടയ്ക്കിടെ വന്നു പോകാം.
നെഞ്ചെരിച്ചില്‍, മനംമറിച്ചില്‍
വയറുവേദന, ദഹനപ്രശ്‌നം, നെഞ്ചെരിച്ചില്‍, മനംമറിച്ചില്‍ പോലുള്ള ലക്ഷണങ്ങള്‍ ഹൃദയാഘാതത്തിന് മുന്നോടിയായും വരാമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. വയറിനു മുകളില്‍ മധ്യഭാഗത്തായി വരുന്ന വയറുവേദന ഏതാനും മിനിറ്റുകള്‍ നീണ്ടു നിന്നേക്കാം.
തലകറക്കം
അമിതമായ ചൂട്, കണ്ണിന് സമ്മര്‍ദം, കഴുത്തു വേദന, പുറം വേദന എന്നിങ്ങനെ തലവേദയിലേക്ക് കാരണങ്ങള്‍ പലതുണ്ട്. എന്നാല്‍ ഇത് ഹൃദയാഘാതത്തിന്റെയും പ്രധാന ലക്ഷണങ്ങളിലൊന്നാണ്; പ്രത്യേകിച്ച് സ്ത്രീകളില്‍. ചൂട് മൂലമല്ലാത്ത പെട്ടെന്നുള്ള വിയര്‍പ്പ്, നെഞ്ചിന് കനം, ശ്വാസംമുട്ടല്‍, ബോധം നഷ്ടമാകല്‍ എന്നിവയും ഇതിനോട് ചേര്‍ന്ന് ഹൃദയാഘാതത്തില്‍ സംഭവിക്കാം. ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി വൈദ്യസഹായം തേടണം.
Story Highlights: Silent heart attack: These symptoms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here