‘കരിയോയിൽ പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ’; തടഞ്ഞ് പൊലീസ്

തിരുവനന്തപുരത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. കറുത്ത സാരിയും കരിയോയിലുമായാണ് മഹിളാ മോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ച് നടന്നത്. പ്രകടനവുമായി എത്തിയ പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി. പൊലീസിന് നേരെയും സെക്രട്ടേറിയറ്റിന് ഉള്ളിലും കരിയോയിൽ ഒഴിച്ച മഹിളാ മോർച്ച പ്രതിഷേധിച്ചു. സെക്രട്ടേറിയറ്റ് ഗേറ്റ് ചാടി കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു.(yuvamorcha black saree protest trivandrum)
എന്നാൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാലക്കാട് നടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം ഉണ്ടായി. പ്രതിഷേധക്കാരും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനാവാത്ത അവസ്ഥയിലായിരുന്നു പൊലീസ്. തുടർന്ന് കൂടുതൽ പൊലീസിനെ പാലക്കാട് കളക്ടറേറ്റിൽ വിന്യസിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് മാറ്റി. കറുത്ത ഷർട്ടും കറുത്ത ബലൂണുകളുമായാണ് പ്രവർത്തകർ മാർച്ചിന് എത്തിയത്. ഷാഫി പറമ്പിൽ എം എൽ എ ഉൾപ്പെടെയുള്ള പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കി.
എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലുക്ക്ഔട്ട് നോട്ടീസുമായി യൂത്ത് ലീഗ്. മുഖ്യമന്ത്രിയുടെ ചിത്രവും വിവരണങ്ങളും ഉള്ള ലുക്ക്ഔട്ട് നോട്ടീസ് കൊച്ചിയിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് ബാരിക്കേഡിൽ വരെ യൂത്ത് ലീഗ് പ്രവർത്തകർ ഒട്ടിച്ചു.
Story Highlights: yuvamorcha black saree protest trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here