Advertisement

സമരം ചെയ്ത സ്ത്രീകളെ ആക്ഷേപിച്ച് എംഎല്‍എ; പരാമര്‍ശം സിപിഐഎം യോഗത്തില്‍

June 14, 2022
2 minutes Read

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരംചെയ്ത മഹിളാ കോൺഗ്രസ് പ്രവർത്തകരെ അധിക്ഷേപിച്ച് നെന്മാറ എംഎൽഎ കെ.ബാബു. വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ സിപിഐഎം നെന്മാറ മണ്ഡലത്തിലെ പല്ലശ്ശനയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ്, എംഎൽഎ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്.(complaint against cpim mla)

Read Also: ഒട്ടും പിന്നിലല്ല, മുന്നിൽ തന്നെ; ആഡംബര കാർ വിൽപനയിൽ ഞെട്ടിച്ച് കേരളം…

ബാരിക്കേഡിന് മുകളിൽ കയറാൻ വനിതാ പ്രവർത്തകരെ സഹപ്രവർത്തകരായ പുരുഷന്മാർ പിറകിൽ നിന്ന് തളളി സഹായിക്കുന്നുവെന്ന് എംഎൽഎ പറഞ്ഞു. നാണംകെട്ട സമരമാണ് കോൺഗ്രസിന്റെതെന്നും കെ.ബാബു ആരോപിച്ചു. എന്നാൽ എംഎൽഎയുടെ പരാമർശം അപലപനീയമാണെന്നും മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. നേരത്തെ ഇത്തരം പരാമർശങ്ങൾ സൈബർ ഇടങ്ങളിൽ സിപിഐഎം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

Story Highlights: complaint against cpim mla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top