Advertisement

ഇപിഎഫ്ഒ അംഗങ്ങൾക്ക് സന്തോഷവാർത്ത, 40,000 രൂപ പലിശയായി ലഭിക്കും

June 14, 2022
Google News 3 minutes Read

ഇപിഎഫ്ഒ അംഗങ്ങൾക്ക് സന്തോഷവാർത്തയുമായി കേന്ദ്ര സർക്കാർ. പിഎഫ് അക്കൗണ്ടിൽ അഞ്ച് ലക്ഷം രൂപയുണ്ടെങ്കിൽ ഏകദേശം 40,000 രൂപ പലിശയായി ലഭിക്കും. ഇപിഎഫ്ഒ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും, റിപ്പോർട്ടുകൾ പ്രകാരം ഈ മാസം ജൂൺ 30-നകം പലിശ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

രാജ്യത്തെ 6 കോടിയിലധികം ആളുകള്‍ക്കാണ് ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കുക. കേന്ദ്ര സര്‍ക്കാരിന്‍റെ പ്രഖ്യാപനം അനുസരിച്ച് 2021-22 സാമ്പത്തിക വർഷത്തിൽ 8.1% ആണ് EPFO പലിശനിരക്ക്. ഇത് കഴിഞ്ഞ 40 വർഷത്തെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. പ്രൊവിഡന്‍റ് ഫണ്ട് എന്ന ഈ സമ്പാദ്യം സര്‍ക്കാര്‍ പ്രൈവറ്റ് ജീവനക്കാരെ സംബന്ധിച്ചിടത്തോളം വലിയ ഒരു മുതല്‍ക്കൂട്ടാണ്. ജോലിയില്‍ നിന്നും വിരമിക്കുന്ന സമയത്ത് ഒരു നല്ല തുക ജീവനക്കാര്‍ക്ക് ഈ നിക്ഷേപത്തിലൂടെ ലഭിക്കുന്നു.

PF അക്കൗണ്ടില്‍ പലിശ എത്തിയോ എന്ന് എങ്ങിനെ അറിയാം?

വീട്ടിലിരുന്ന് നിങ്ങളുടെ മൊബൈലിലൂടെ PF അക്കൗണ്ടില്‍ എത്ര രൂപയുണ്ട് എന്നറിയാന്‍ സാധിക്കും. നിങ്ങള്‍ EPFO-യിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 7738299899 എന്ന നമ്പറിലേക്ക് EPFO ​​UAN LAN അയയ്ക്കണം. LAN എന്നത് നിങ്ങളുടെ ഭാഷയെ സൂചിപ്പിക്കുന്നു. നിങ്ങൾക്ക് ഇംഗ്ലീഷിൽ വിവരങ്ങൾ വേണമെങ്കിൽ, നിങ്ങൾ LAN എന്നതിന് പകരം ENG എന്ന് എഴുതണം. ഇങ്ങനെ ഹിന്ദിക്ക് HIN എന്നും തമിഴിൽ TAM എന്നും എഴുതുന്നു. ഹിന്ദിയിൽ വിവരങ്ങൾ ലഭിക്കാൻ, നിങ്ങൾ EPFOHO UAN HIN എന്ന് എഴുതി സന്ദേശം അയയ്‌ക്കണം. നിങ്ങളുടെ പക്കല്‍ SMS ആയി മറുപടി എത്തും. UMANG ആപ്പ് വഴിയും PF അക്കൗണ്ടില്‍ പണം എത്രയുണ്ട് എന്നറിയാം.

Story Highlights: pf-account-holders-will-get-rs-40000

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here