തൊടുപുഴയിൽ യുവാവിനെ കല്ലുകൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തി

തൊടുപുഴ ഒളമറ്റത്ത് യുവാവ് സുഹൃത്തിനെ കരിങ്കല്ലിന് ഇടിച്ച് കൊലപ്പെടുത്തി. ഒളമറ്റം സ്വദേശി മുണ്ടക്കൽ മജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒളമറ്റം സ്വദേശി പാറടയിൽ നോബിൾ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. ( thodupuzha youth killed by friend )
ഇന്നലെ രാത്രി പത്തരയോടെ സുഹൃത്തുക്കളായ മജുവും, നോബിളും ഒളമറ്റത്തുള്ള റബ്ബർ തോട്ടത്തിൽ മദ്യപിച്ചിരുന്നതിനിടെയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് നോബിൾ മജുവിനെ കല്ലുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ മജു കൊല്ലപ്പെട്ടു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. കൊലപാതക ശേഷം പ്രതി സംഭവസ്ഥലത്തുണ്ടായിരുന്ന ഓട്ടോയും തകർത്തു. തൊടുപുഴ പോലീസ് എത്തി നോബിളിനെ കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് തന്നെയാണ് പിടികൂടിയത്.
മജു നോബിളിനെ നിരന്തരം മർദ്ദിച്ചിരുന്നു. ഇതിൻറെ വൈരാഗ്യത്തിലാണ് മജുവിനെ കൊലപ്പെടുത്തിയതെന്നാണ് നോബിൾ പോലീസിന് നൽകിയ മൊഴി. കൊല്ലപ്പെട്ട മജുവിൻറെ മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിൽ സൂഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
Story Highlights: thodupuzha youth killed by friend
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here