Advertisement

ഡിവൈഎഫ് ഐയുടേത് ആസൂത്രിത നീക്കമെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ്

June 14, 2022
2 minutes Read

ഡിവൈ എഫ്ഐ പ്രവർത്തകർ അതിക്രമിച്ച് കയറിയത് ആസൂത്രിതമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഓഫീസ്. ആയുധങ്ങളുമായി മൂന്ന് ഡി വൈ എഫ് ഐ പ്രവർത്തകരാണ് കന്റോൺമെന്റ് ഓഫിസിൽ അതിക്രമിച്ച് കയറിയത്. കന്റോൺമെന്റ് ഹൗസിൻ്റെ ഗേറ്റ് പ്രവർത്തകൻ ചാടിക്കടക്കുകയായിരുന്നു. ഗേറ്റിന് പുറത്തും ഡിവൈഎഫ്ഐ പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യവും വിളിച്ചു. മാർച്ചിൽ നേരിയ സംഘർഷവുമുണ്ടായി.

അതിനിടെ കന്റോൺമെന്റ് ഹൗസിൽ ചാടിക്കടന്ന പ്രവർത്തകനെ വിഡി സതീശൻ്റെ പേർസണൽ സ്റ്റാഫ് പിടിച്ചുവച്ചു. മറ്റൊരു പ്രവർത്തകനെ പൊലീസ് നീക്കം ചെയ്തു. എന്നാൽ പുറത്ത് സമരം നടത്തിയ പ്രവർത്തകരെ അകത്തേക്ക് വലിച്ചിഴച്ചതായി ഡിവൈഎഫ്ഐ ആരോപിച്ചു. വിമാന യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് മാർച്ച് നടത്തിയത്.

Read Also: കന്റോൺമെന്റ് ഹൗസിൽ ചാടിക്കടന്ന് ഡിവൈഎഫ്ഐ

ഇതിനിടെ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമം നടന്നത് കെ സുധാകരന്‍റെ നേതൃത്വത്തിലാണെന്ന് സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി വന്ന വിമാനത്തിനുള്ളിൽ ഇന്നലെ നടന്നത് സുധാകരൻ മോഡൽ ഗുണ്ടായിസമെന്ന് പി ജയരാജന്‍ പറഞ്ഞു. പ്രതിപക്ഷം സംഘർഷവും കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും പി ജയരാജന്‍ പറഞ്ഞു. വിമാനത്തിൽ സുരക്ഷാ ഭടന്‍റെ കയ്യിൽ ആയുധമില്ലെന്ന് മനസിലാക്കിയാണ് ആസൂത്രണം നടത്തിയത്. സുധാകരൻ ആകാശത്ത് ഭീകരപ്രവർത്തനം നടത്താനാണ് ശ്രമിച്ചതെന്നും പി ജയരാജന്‍ കുറ്റപ്പെടുത്തി.

Story Highlights: V D Satheesan’s office says DYFI’s planned move

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top