കന്റോൺമെന്റ് ഹൗസിൽ ചാടിക്കടന്ന് ഡിവൈഎഫ്ഐ

പ്രതിപക്ഷനേതാവിൻ്റെ വസതിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം. കന്റോൺമെന്റ് ഹൗസിൻ്റെ ഗേറ്റ് രണ്ട് പ്രവർത്തകൻ ചാടിക്കടന്നു. ഗേറ്റിന് പുറത്തും ഡിവൈഎഫ്ഐ പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യവും വിളിച്ചു. മാർച്ചിൽ നേരിയ സംഘർഷം.
കന്റോൺമെന്റ് ഹൗസിൽ ചാടിക്കടന്ന പ്രവർത്തകനെ വിഡി സതീശൻ്റെ പേർസണൽ സ്റ്റാഫ് പിടിച്ചുവച്ചു. മറ്റൊരു പ്രവർത്തകനെ പൊലീസ് നീക്കം ചെയ്തു. എന്നാൽ പുറത്ത് സമരം നടത്തിയ പ്രവർത്തകരെ അകത്തേക്ക് വലിച്ചിഴച്ചതായി ഡിവൈഎഫ്ഐ ആരോപിച്ചു. വിമാന യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് മാർച്ച് നടത്തിയത്.
Story Highlights: dyfi march at cantonment house
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here