Advertisement

ബെംഗളൂരു മലയാളികളുടെ ഓണപ്പാട്ട് ‘തക തെയ്ക്ക്’ രാജ്യാന്തര പുരസ്‌കാരം

2 hours ago
3 minutes Read
thaka they

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ’11 ദ ബാൻഡ്’ എന്ന സംഗീത സംഘം പുറത്തിറക്കിയ ഓണപ്പാട്ടിന് അഭിമാനകരമായ രാജ്യാന്തര പുരസ്‌കാരം. റോക്ക് ശൈലിയിൽ കേരളത്തിന്റെ ഓണത്തെയും ഗ്രാമീണ ഭംഗിയെയും മനോഹരമായി ആവിഷ്‌കരിച്ച ‘തക തെയ്’ എന്ന ഗാനത്തിനാണ് ലോസ് ആഞ്ജലിസ് ആസ്ഥാനമായുള്ള ഇന്റർ കോണ്ടിനെന്റൽ മ്യൂസിക് അവാർഡ് (ICMA 2025) ലഭിച്ചത്.

ഏകദേശം 70 രാജ്യങ്ങളിൽ നിന്നായി 2,500-ൽ അധികം ഗാനങ്ങൾ പങ്കെടുത്ത മത്സരത്തിൽ ഏഷ്യൻ റോക്ക് വിഭാഗത്തിലെ ഏറ്റവും മികച്ച ഗാനമായി ‘തക തെയ്’ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഫൈനൽ റൗണ്ടിൽ ചൈന, തായ്‌ലൻഡ്, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഗാനങ്ങളെ പിന്തള്ളിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ബെംഗളൂരുവിലെ ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഏതാനും മലയാളികളാണ് ’11 ദ ബാൻഡ്’ എന്ന സംഗീത സംഘത്തിന് രൂപം നൽകിയത്. കഴിഞ്ഞ ഓണക്കാലത്താണ് ഈ ഗാനം പുറത്തിറക്കിയത്. പ്രശസ്ത ഗായിക മൃദുല വാരിയരുടെ സഹോദരനും ഗായകനുമായ ജയ്ദീപ് വാരിയരാണ് ഈ ബാൻഡിന്റെ പ്രധാന ഗായകനും അമരക്കാരനും. വി.കെ. റോഷനാണ് ഗാനത്തിന്റെ വരികൾ എഴുതിയത്.

Read Also: ഇക്ക വില്ലനായാല്‍ ചുമ്മാതങ്ങ് പോകില്ല, രാക്ഷസ നടികര്‍…കൊല്ലുന്ന നോട്ടം; കളങ്കാവല്‍ ടീസര്‍ പുറത്ത്

പഴമയും പുതുമയും സമന്വയിപ്പിച്ച് ഒരുക്കിയ ഈ ഗാനം ഇതിനകം തന്നെ യൂട്യൂബിൽ ഒന്നര ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. കീബോർഡ് കൈകാര്യം ചെയ്ത വിമൽ, ബാസിൽ സംഗീതത്തിൽ ബിപിൻ, പ്രോഗ്രാമിംഗിൽ പി.എസ്. പ്രീത്, ഡ്രംസിൽ പി.എസ്. പ്രശാന്ത്, റിഥം ഗിറ്റാറിൽ ഷാജി ചുണ്ടൻ, പ്രൊഡക്ഷനിൽ ശാലിനി പ്രമോദ് എന്നിവരും ഈ ഗാനത്തിന്റെ വിജയത്തിന് പിന്നിലുണ്ട്.

‘തക തെയ്’ എന്ന ഗാനത്തിന് ശേഷം ‘തിറ’ എന്നൊരു ഗാനം കൂടി ഇവർ പുറത്തിറക്കിയിരുന്നു. നിലവിൽ, ‘ഇരിട്ടിപ്പാലം’ എന്ന പേരിൽ ഒരു ട്രാവൽ സോങ് നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ഈ സംഘം. ഇതിന്റെ ചിത്രീകരണത്തിനായി കേരളത്തിലേക്ക് യാത്ര പുറപ്പെടാൻ ഇരിക്കവെയാണ് ഈ അപ്രതീക്ഷിത പുരസ്കാരം ലഭിച്ചത്. മലയാളികൾക്ക് മുഴുവൻ അഭിമാനിക്കാവുന്ന നേട്ടമാണിത്.

Story Highlights : Bengaluru Malayalis’ Onam song ‘Taka They’ wins international award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top