Advertisement

സാമൂഹിക നവോത്ഥാന ചരിത്രത്തില്‍ അജയ്യമായ പാത വെട്ടിത്തെളിച്ച വിപ്ലവകാരിയായിരുന്നു അയ്യങ്കാളി : അല്‍ഖോബാര്‍ പ്രവാസി വെല്‍ഫെയര്‍

5 hours ago
2 minutes Read
Al Khobar pravasi welfare ayyankali jayanthi

കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തില്‍ അജയ്യമായ പാത സ്ഥാപിച്ച വിപ്ലവകാരിയായ അയ്യങ്കാളി മലയാളിയുടെ മനസ്സില്‍ എന്നും പ്രതീക്ഷയും പോരാട്ടവീര്യവും നിറക്കുന്ന മഹാനാണെന്ന് പ്രവാസി വെല്‍ഫെയര്‍ ഖോബാര്‍ റീജിയണല്‍ കമ്മിറ്റി അനുസ്മരിച്ചു. 1863-ല്‍ തിരുവിതാംകൂറിലെ വെങ്കൂരില്‍ ജനിച്ച അദ്ദേഹം ജീവിതത്തിന്റെ തുടക്കം മുതല്‍ തന്നെ അനീതിക്കെതിരായ പ്രതിരോധത്തിന്റെ പ്രതീകമായിരുന്നു. ( Al Khobar pravasi welfare ayyankali jayanthi)

സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കും ദളിതര്‍ക്കും വിദ്യാഭ്യാസവും സമാനാവകാശങ്ങളും നേടിയെടുക്കുന്നതിന് വേണ്ടി അയ്യങ്കാളി നടത്തിയ പോരാട്ടങ്ങള്‍ കേരളചരിത്രത്തിലെ വലിയൊരു വഴിത്തിരിവായി മാറി. 1907-ല്‍ സ്ഥാപിച്ച ‘സാധുജന പരിപാലന സംഘം’ മുഖേന സമൂഹത്തിന്റെ അവഗണിതര്‍ക്കായി വിദ്യാഭ്യാസവും സാമൂഹിക അവകാശങ്ങളും ഉറപ്പാക്കാനുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Read Also: ഇക്ക വില്ലനായാല്‍ ചുമ്മാതങ്ങ് പോകില്ല, രാക്ഷസ നടികര്‍…കൊല്ലുന്ന നോട്ടം; കളങ്കാവല്‍ ടീസര്‍ പുറത്ത്

തിരുവിതാംകൂര്‍ നടുങ്ങിപ്പോയ 1915ലെ കല്ലുമാല സമരം സ്ത്രീകളുടെ മാനവികാവകാശങ്ങള്‍ ഉറപ്പാക്കിക്കൊടുത്ത മഹത്തായ വിപ്ലവമായിരുന്നു. അയ്യങ്കാളിയുടെ നേത്യത്വത്തില്‍ ആരംഭിച്ച തൊഴിലാളി പ്രസ്ഥാനം കേരളത്തില്‍ അവരുടെ അവകാശങ്ങളുടെ വിത്തുകള്‍ വിതച്ച ആദ്യ സംഘമായിരുന്നു. സമൂഹത്തിന്റെ താഴെ നിലകൊണ്ടവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അവര്‍ക്കും ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാന്‍ അദ്ദേഹം ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ചു.

സമൂഹത്തിന്റെ എല്ലാ തലങ്ങളിലും അവകാശസമത്വം ഉറപ്പാക്കിയാണ് അയ്യങ്കാളി ജീവിതത്തോട് വിടപറഞ്ഞത്. പ്രസിഡന്റ് ഖലീലുറഹ്‌മാന്‍ അന്നടുക്ക അധ്യക്ഷത വഹിച്ചു. ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. അഡ്വ: നവീന്‍ കുമാര്‍ ബദിയട്ക്ക,അന്‍വര്‍ സലീം,സാബു മേലതില്‍, പി.ടി അഷ്‌റഫ്,ആരിഫ ബക്കര്‍,റജ്‌നാ ഹൈദര്‍,താഹിറ സജീര്‍,മുഹമ്മദ് ഹാരിസ്,ഷനോജ്,നുഅമാന്‍ എന്നിവര്‍ പങ്കെടുത്തു.ജനറല്‍ സെക്രട്ടറി ഫൗസിയ അനീസ് സ്വാഗതവും ഹാരിസ് ഇസ്മായില്‍ നന്ദിയും പറഞ്ഞു.

Story Highlights : Al Khobar pravasi welfare ayyankali jayanthi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top