ഏകദിന സൗജന്യ മെഡിക്കൽ ക്യാമ്പുമായി അൽ കോബാർ സൗഹൃദവേദി

അൽ കോബാർ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ഏകദിന സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സാമൂഹ്യ സാംസ്കാരിക രംഗത്ത് അൽ കോബാർ കേന്ദീകരിച്ചു പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയായ കോബാർ സൗഹൃദ വേദിയാണ് ഏകദിന സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. അൽ കോബാറിലെ റഫാ മെഡികൽ സെൻറ്ററുമായി കൈ കോർത്താണ് ക്യാമ്പ് സംഘടിപ്പിക്കുന്നത് .
ജനുവരി 31 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ റഫ മെഡിക്കൽ സെൻറ്ററിൽ വെച്ച് നടക്കുന്ന ക്യാമ്പിൽ,രക്തപരിശോധന ,കരളൾ ,കിഡ്നി രോഗനിർണയ പരിശോധന , കുട്ടികൾക്കുള്ള ദന്തൽ പരിശോധന,ജനറൽ മെഡിസിൻ തുടങ്ങിയവ സൗജന്യമായി നൽകുന്നതോടപ്പം തുടർചികിത്സയ്ക്കുള്ള അവസരം ഒരുക്കുമെന്നും സംഘാടകർ അറിയിച്ചു. 057 132 6429 എന്ന നമ്പറിൽ മുൻ കൂട്ടി രജിസ്റ്റർ ചെയ്യന്ന നൂറ്റി അമ്പതോളം പേർക്കായിരിക്കും മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ അവസരമുണ്ടാവുക.
വിസിറ്റിങ് വിസയിൽ കഴിയുന്നവർക്കും ഈ ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുമെന്ന് സൗഹൃദവേദി വൈസ് പ്രസിഡന്റ് മുസ്തഫ നണിയൂർ നമ്പ്രം,നസീറ അഷ്‌റഫ് ,ജനറൽ സെക്രട്ടറി അഷ്റഫ് പെരിങ്ങോം, റഫ ജനറൽ മാനേജർ അബ്ദുൽ അസീസ് കത്തറമേൽ, ഓപ്പറേഷൻ മാനേജർ രഞ്ജിത്ത് ബാബുരാജൻ, മാർക്കറ്റിംങ് ഹെഡ് നിതീഷ് ഭദ്രൻ, സൗഹൃദവേദി രക്ഷാധികാരി മണിക്കുട്ടൻ, ട്രഷറർ ഷബീർ എന്നിവർ അറിയിച്ചു.
Story Highlights : Al Khobar souhrida vedi will conduct one-day free medical camp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here