എയ്ഞ്ചല്‍സിന്റെ സൗജന്യ വസ്ത്ര വിതരണത്തില്‍ കൈകോര്‍ത്ത് ഡബ്ല്യുഎംസി അല്‍ കോബാര്‍ പ്രൊവിന്‍സ് വുമണ്‍സ് ഫോറം

ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൌൺസിൽ അൽഖോബാർ പ്രൊവിൻസിന്റെ വനിതാ വിഭാഗം 200 കിലോയിലധികം വസ്ത്രങ്ങൾ ശേഖരിച്ച് എയ്ഞ്ചൽസ് സൗജന്യ വസ്ത്ര വിതരണ കേന്ദ്രത്തിലേക്ക് നൽകി കൊണ്ട് വനിത ദിന പരിപാടികൾക്ക് തുടക്കമിട്ടു. (WMC Al Khobar Province Women’s Forum Joins Hands in Angels’ Free Clothing Distribution)
നിർദ്ധരരായവർക്ക് സൗജന്യ വസ്ത്രം വിതരണം നടത്തുകയെന്ന ലക്ഷ്യത്തോടെ
മലയാളികളുടെ സ്വന്തം “Florence Nightingale” എന്നറിയപ്പെടുന്ന ശ്രീമതി നർഗീസ് ബീഗത്തിന്റെ നേതൃത്വത്തിൽ കേരളം ആസ്ഥാനമായി സ്ഥിതിചെയ്യുന്ന “അഡോറ” എന്ന ജീവകാരുണ്യ സംവിധാനത്തിന്റെ കീഴിലാണ് എയ്ഞ്ചൽസ് പ്രവർത്തിക്കുന്നത്.
ഇത്തരത്തിൽ അശരണരായവരെ ചേർത്ത് പിടിക്കുന്ന മാനവികതയാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും അതിന് വേണ്ടി പ്രവർത്തിക്കുന്നവരുടെ തോളൊടൊപ്പം ചേർന്ന് നിൽക്കാനാണ് wmc എന്നും ആഗ്രഹിക്കുന്നതെന്നും അൽഖോബാർ പ്രൊവിൻസ് വനിതാ വിഭാഗം പ്രസിഡണ്ട് ഷംല നജീബ് പരിപാടിയിൽ ഓർമ്മിപ്പിച്ചു.
Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ
WMC അൽഖോബാർ പ്രൊവിൻസ് വനിതാ വിഭാഗം സെക്രട്ടറി അനു ദിലീപ്, ട്രഷറർ രതി നാഗ, എക്സിക്യൂട്ടിവ് അംഗങ്ങളായ അഫീജ സിറാജ്, ജസി നിസാം, ഷീജ അജിം, റീന നവാസ് , സജിത ഷെഫീക്ക്, നജ്ല നിഷാദ് , റീജ അഷ്‌റഫ് എന്നിവർ വസ്ത്ര ശേഖരണത്തിനും വിതരണത്തിനും നേതൃത്വം നൽകി.
Story Highlights : WMC Al Khobar Province Women’s Forum Joins Hands in Angels’ Free Clothing Distribution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here