ഐഎന്‍ടിയുസി കൊടിമരം തകര്‍ക്കുന്നത് തടഞ്ഞു; പൂന്തുറ എസ്‌ഐയെ ആക്രമിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍
പ്രതിഷേധ മാര്‍ച്ചിനിടെ പൂന്തുറ എസ്‌ഐയെ ആക്രമിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. എസ്‌ഐ വിമല്‍ കുമാറിന് നേരെയായിരുന്നു ആക്രമണം. വിമല്‍ കുമാറിനെ കമ്പ് കൊണ്ട് അടിക്കുകയായിരുന്നു. ഐഎന്‍ടിയുസിയുടെ കൊടിമരം തകര്‍ക്കാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ തടയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു എസ്‌ഐയ്ക്ക് മര്‍ദനമേറ്റത്. പരുക്കുകളോടെ എസ്‌ഐയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. (dyfi activists attack poonthura si)
പാലക്കാട് ഒറ്റപ്പാലത്തെ കോണ്‍ഗ്രസ് പ്രകടനത്തിനിടെയും പൊലീസുകാര്‍ക്കുനേരെ ആക്രമണമുണ്ടായി. എസ്‌ഐ വി എല്‍ ഷിജുവിനാണ് കോണ്‍ഗ്രസ് പ്രകടനത്തിനിടെ പരുക്കേറ്റത്.
Read Also: വിമാനത്തില്‍ പ്രതിഷേധക്കാര്‍ കയറുന്ന കാര്യം മുഖ്യമന്ത്രി മുന്‍പേ അറിഞ്ഞിരുന്നു: കോടിയേരി ബാലകൃഷ്ണന്‍
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ അഞ്ചാം ദിവസവും പ്രതിപക്ഷപാര്‍ട്ടികളുടെ പ്രതിഷേധം കനക്കുകയാണ്. തിരുവനന്തപുരത്ത് നടന്ന യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന് സെക്രട്ടേറിയറ്റ് വളപ്പിലേക്ക് പ്രവര്‍ത്തകര്‍ ചാടിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു.
പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരുക്കേറ്റു. ഒരു യുവമോര്‍ച്ച പ്രവര്‍ത്തകന് തലയ്ക്ക് സാരമായി പരുക്കേറ്റു. കനത്ത മഴയ്ക്കിടെയിലാണ് പ്രതിഷേധം. എന്നാല്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊച്ചി മഹിളാ മോര്‍ച്ചയുടെ പ്രതിഷേധം നടന്നു.
Story Highlights: dyfi activists attack poonthura si
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here