അമ്പലപ്പുഴ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം: നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍; യഥാര്‍ത്ഥ പ്രതികളല്ലെന്ന് കോണ്‍ഗ്രസ്

അമ്പലപ്പുഴയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസ് തകർത്ത കേസിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. പുറക്കാട് സ്വദേശികളായ അബ്ദുൾ സലാം, ഷിജാസ്, രതീഷ്, അഷ്ക്കർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എന്നാല്‍, യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തിയ ശേഷം സിപിഐഎം നിര്‍ദ്ദേശിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപണം.(four dyfi activists arrested in ambalapuzha)
Read Also: ഒട്ടും പിന്നിലല്ല, മുന്നിൽ തന്നെ; ആഡംബര കാർ വിൽപനയിൽ ഞെട്ടിച്ച് കേരളം…
മുഖ്യമന്ത്രിക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരായ സിപിഐഎം പ്രകടനത്തിനിടെ തിങ്കളാഴ്ച രാത്രി 11.30ന് ശേഷമാണ് ബ്ലോക്ക് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്. ഓഫീസിന്റെ ജനല്‍ ചില്ലുകളും ഓഫീസിന് മുമ്പിലുണ്ടായിരുന്ന ചെടിച്ചട്ടികളും തകര്‍ത്തിരുന്നു. കൊടിമരം പിഴുതുമാറ്റുകയും പതാക വലിച്ചു കീറുകയും ട്യൂബ് ലൈറ്റുകള്‍ അടിച്ച് തകര്‍ക്കുകയുമുണ്ടായി.എംഎല്‍എ എച്ച് സലാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പേഴ്‌സണല്‍ സ്റ്റാഫംഗം അജ്മല്‍ ഹസന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് കോണ്‍ഗ്രസ് ആരോപണം.
Story Highlights: four dyfi activists arrested in ambalapuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here