‘രാഹുൽ ഗാന്ധിയെ നിരന്തരം അക്രമിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്’; ശക്തമായ പ്രതിരോധവുമായി മുന്നോട്ടുപോകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി

രാഹുൽ ഗാന്ധിയെ നിരന്തരം അക്രമിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്,ശക്തമായ പ്രതിരോധവുമായി മുന്നോട്ടുപോകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. ബിജെപിയുടെ മുദ്രാവാക്യം തന്നെ കോൺഗ്രസ് മുക്ത ഭാരതമാണ്. രാഹുൽ ഗാന്ധി കഴിഞ്ഞ എട്ടുവർഷമായി നരേന്ദ്രമോദി സർക്കാരിന്റെ വർഗീയ ഫാസിസ്റ്റ് ഭരണത്തിന് എതിരായി പോരാടുന്ന നേതാവാണ്. അദേഹത്തിനെ അക്രമിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. (kodikkunnil suresh about rahulgandhi ed)
Read Also: ഒട്ടും പിന്നിലല്ല, മുന്നിൽ തന്നെ; ആഡംബര കാർ വിൽപനയിൽ ഞെട്ടിച്ച് കേരളം…
നാഷണൽ ഹെറാൾഡ് കേസില്‍ രണ്ടുദിവസത്തെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടത്. അത് കൃത്യമായി രാഹുൽ ഗാന്ധി ചെയ്‌തു. ഇപ്പോൾ അവർ മൂന്നാം ദിവസം ഹാജരാകാൻ പറയുന്നതിന്റെ അടിസ്ഥാനം ഞങ്ങൾക്ക് മനസിലാകുന്നില്ലെന്നും കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി .
.
‘നാഷണൽ ഹെറാൾഡ് കേസില്‍ രണ്ടുദിവസത്തെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടത്. അത് കൃത്യമായി രാഹുൽ ഗാന്ധി ചെയ്‌തു. അവർ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി. ഇപ്പോൾ അവർ മൂന്നാം ദിവസം ഹാജരാകാൻ പറയുന്നതിന്റെ അടിസ്ഥാനം ഞങ്ങൾക്ക് മനസിലാകുന്നില്ല. ഇത് കെട്ടിച്ചമച്ച കഥയാണ്. ബിജെപിയുടെ മുദ്രാവാക്യം തന്നെ കോൺഗ്രസ് മുക്ത ഭാരതമാണ്.
രാഹുൽ ഗാന്ധി കഴിഞ്ഞ എട്ടുവർഷമായി നരേന്ദ്രമോദി സർക്കാരിന്റെ വർഗീയ ഫാസിസ്റ്റ് ഭരണത്തിന് എതിരായി പോരാടുന്ന നേതാവാണ്. നരേന്ദ്രമോദിയെ വിമർശിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി. അതുകൊണ്ടുതന്നെ അദേഹത്തിനെ അക്രമിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ശക്തമായ പ്രതിരോധവുമായി മുന്നോട്ടുപോകുമെന്ന്’ കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
ഇന്നും ശക്തമായ പ്രതിഷേധം തുടരുമെന്ന് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വ്യക്തമാക്കി. വീട്ടിൽ നിന്നടക്കം നേതാക്കളെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയാണ്,Ed ബിജെപിയുടെ തിരഞ്ഞെടുപ്പ് വിഭാഗത്തിൻ്റെ ജോലിയാണ് ചെയ്യുന്നത്, ഹിസ് മാസ്റ്റേഴ്സ് വോയ്സ് ആണ്, എത്ര ദിവസം ഹാജരാകാൻ ആവശ്യപ്പെട്ടാലും ഹാജരായി മറുപടി നൽകും,ഈ കേസിൽ കള്ളപ്പണം വെളുപ്പിക്കൽ വരുന്നില്ല, ഒരാള് പോലും പണം കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജയിലിലിട്ട് ഭയപ്പെടുത്താമെന്ന് ബിജെപി കരുതേണ്ടന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട് പറഞ്ഞു.സത്യത്തിനും നീതിക്കുമായി ജയിൽവാസമനുഭവിച്ചരാണ് കോൺഗ്രസ് നേതാക്കൾ.പ്രതിപക്ഷ പാർട്ടികളെ പ്രധാനമന്ത്രി ബഹുമാനിക്കാൻ പഠിക്കണമെന്നും അശോക് ഗലോട്ട് ആവശ്യപ്പെട്ടു.
Story Highlights: kodikkunnil suresh about rahulgandhi ed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here